ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകൾ ആശങ്ക ഉണർത്തുന്നു. ഇടുക്കി, പമ്പ, അണക്കെട്ടുകളിൽ ഒാറഞ്ച് അലർട്ട് നിലവിൽ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇടുക്കിയിൽ നിലവിലെ ജലനിരപ്പ്  2396.86 അടിയാണ്. അതായത് അണക്കെട്ടിൻറെ സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ജല കമ്മീഷന്‍റെ (Central Water Commission) നിർദ്ദേശം അനുസരിച്ച് അണക്കെട്ടിൽ ജലനിരപ്പ് 2397.85 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇങ്ങിനെ വന്നാൽ 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുന്നതിലേക്ക് നീങ്ങുക. അതേസമയം, മുല്ലപ്പെരിയാർ ജലനിരപ്പ് 133 അടിയിലെത്തി 142 അടിയാണ് അണക്കെട്ടിൻറെ സംഭരണ ശേഷി.


Also ReadKerala Rain Crisis : Kakki Dam നാളെ തുറക്കും, ഇടുക്കിയിലും പമ്പയിലും ഓറഞ്ച് അലേർട്ട്


ഇടുക്കിയിൽ കൂടാതെ പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളിൽ നിന്നെല്ലാം ശക്തമായ ഒഴുക്കാണുള്ളത്.


കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും. പമ്പയിലും അച്ചൻകോവിലാറ്റിലും ജലനിരപ്പ് ഉയർന്ന് തന്നെയാണ്. അതേസമയം പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.


Also Read: Kerala Rain Alert : സംസ്ഥാനത്ത് തീവ്രമഴ തുടരും, ദുരന്ത നിവാരണത്തിനുള്ള സംവിധാനങ്ങൾ മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി


തൃശ്ശൂർ ഷോളയാർ അണക്കെട്ടും ഇന്ന് തുറക്കും. അതി ശക്തമായ ഒഴുക്കാണ് ഡാമിലേക്കുള്ളത്. ഇതോടെ സംഭരണ ശേഷിക്ക് അടുത്താണ് അണക്കെട്ടിലെ ജലനിരപ്പ് എത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.