മൂന്നാർ: മൂന്നാറില്‍ വീണ്ടും അപകട യാത്ര. കാറിന്റെ ഡോറില്‍ കുട്ടിയെ ഇരുത്തിയുള്ള യാത്രയുടെ ദൃശ്യങ്ങളാണ് ഇന്ന് നവമാധ്യങ്ങളില്‍ പ്രചരിച്ചത്. മോട്ടോര്‍ വാഹന വകുപ്പും പോലീസും നടപടി കടുപ്പിച്ചിട്ടും ഇത്തരം അപകട യാത്രകള്‍ മൂന്നാറില്‍ തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമ ലംഘനങ്ങള്‍ തുടരെ തുടരെ പിടികൂടിയിട്ടും നടപടി കടുപ്പിച്ചിട്ടും മൂന്നാര്‍ മേഖലയില്‍ വാഹനങ്ങളില്‍ നടക്കുന്ന അപകട യാത്രക്ക് അറുതിയില്ല. ഇന്നും സമാന സംഭവം ആവര്‍ത്തിക്കപ്പെട്ടു. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡിലായിരുന്നു സംഭവം. കാറിന്റെ ഡോറില്‍ കുട്ടിയെ ഇരുത്തിയുള്ള യാത്രയുടെ ദൃശ്യങ്ങളാണ് ഇന്ന് നവമാധ്യങ്ങളില്‍ പ്രചരിച്ചത്.


ALSO READ: കണ്ടെയ്‌നർ കപ്പൽ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേയ്ക്ക്; മുഖ്യമന്ത്രി സ്വീകരിക്കും


പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള വാഹനത്തിലായിരുന്നു കുട്ടിയെ അപകടകരമായി ഇരുത്തിയുള്ള യാത്ര. പിന്നാലെ എത്തിയ വാഹന യാത്രികരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ പതിവായി പ്രചരിക്കുന്ന സാഹചര്യമുണ്ട്. ഒട്ടുമിക്ക സംഭവങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ നടപടിയും പരിശോധനയും കടുപ്പിച്ചിട്ടും നിയമ ലംഘനങ്ങള്‍ തുടരുന്നത് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാകുന്നുണ്ട്.


മഴക്കാലം ആരംഭിച്ചതോടെ കൊച്ചി - ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അപകടങ്ങൾ വര്‍ധിക്കുന്നു


അടിമാലി: മഴക്കാലം ആരംഭിച്ചതോടെ കൊച്ചി - ധനുഷ്‌ക്കോടി ദേശീയ പാതയില്‍ അപകടങ്ങളും വര്‍ധിക്കുന്നു. അമിത വേഗതയും അശ്രദ്ധമായ ഓവര്‍ടേക്കിം​ഗുമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം രണ്ട് അപകടങ്ങളാണ് അടിമാലി മേഖലയില്‍ നടന്നത്.


ദേശീയ പാതയില്‍ വാഹനങ്ങളുടെ തിരക്കേറെയുള്ള ദിവസങ്ങളാണ് ശനിയും ഞായറും. ഈ ദിവസങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികള്‍ കൂടുതലായി എത്തുന്നതാണ് ദേശീയ പാതയില്‍ തിരക്കേറാന്‍ കാരണം. കഴിഞ്ഞ ദിവസം അടിമാലി മേഖലയില്‍ രണ്ടിടങ്ങളിലാണ്  വാഹനാപകടങ്ങള്‍ സംഭവിച്ചത്. കൂമ്പന്‍പാറ പള്ളിക്ക് സമീപവും ചാറ്റുപാറക്ക് സമീപവുമാണ് അപകടങ്ങള്‍ സംഭവിച്ചത്. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ വരികയായിരുന്ന വിനോദ സഞ്ചാരികളുടെ കാറാണ് കൂമ്പന്‍പാറയില്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാതയോരത്തെ വീട്ടുമുറ്റത്തേയ്ക്ക് മറിയുകയായിരുന്നു. വീടിന്റെ മതിലും വാഹനം ഇടിച്ച് തകര്‍ത്തു.


നാല് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. ചെറിയ പരിക്കുകളോടെ വാഹന യാത്രികര്‍ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് ചാറ്റുപാറക്ക് സമീപം അപകടം സംഭവിച്ചത്. ഇരുവാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക് സംഭവിച്ചു. ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.