തിരുവനന്തപുരം: 5 ജില്ലകളിലെ ഡിസിസി പ്രസിഡന്‍റുമാർ ഇന്ന് ചുമതല ഏൽക്കും.  ഇവരുടെ നിയമനത്തെച്ചൊല്ലി പാർട്ടിയിൽ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെയാണ് ഈ നടപടി.   


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ഡിസിസി (DCC) അധ്യക്ഷനായി പാലോട് രവി ഇന്ന് ചുമതല ഏൽക്കും. ചടങ്ങ് നടക്കുന്നത് രാവിലെ 11നാണ്.  കെ മുരളീധരൻ കൊടിക്കുന്നിൽ സുരേഷ് പി.ടി.തോമസ് എന്നിവർ സംസ്ഥാന നേതൃത്വത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.  


Also Read: സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കുമോ? കൊവിഡ് അവലോകന യോഗം ഇന്ന്


ഡിസിസി പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് നടക്കുന്നതിനിടെ സ്ഥാനാരോഹണ ചടങ്ങിലെ നേതാക്കളുടെ പ്രതികരണങ്ങൾ പ്രധാനമാണ്.  പാലോട് രവിയുടെ നിയമനത്തിനെതിരെ പ്രതികരിച്ച പി.എസ്.പ്രശാന്ത് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുകയും തുടർന്ന് സിപിഎമ്മിൽ ചേരുകയുമുണ്ടായി.  ഇക്കാര്യങ്ങൾ സ്ഥനാരോഹണചടങ്ങില്‍ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.


തൃശ്ശൂർ ഡിസിസി പ്രസിഡന്‍റ് ആയി ജോസ് വള്ളൂർ ഇന്ന് ചുമതല എൽക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങിൽ പങ്കെടുക്കും. കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി മാര്‍ട്ടിന്‍ ജോര്‍ജ് ചുമതല ഏല്‍ക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പങ്കെടുക്കും. 


ജില്ലയിലെ 13 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് ഒറ്റ സീറ്റ് മാത്രമുള്ള സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ് പുതിയ ഡിസിസി പ്രസിഡന്‍റിനെ കാത്തിരിക്കുന്നത്. 


Also Read: കൊവിഡ് പ്രതിരോധത്തിനായി അയൽപക്ക നിരീക്ഷണ സമിതികൾ രൂപീകരിക്കുമെന്ന് CM Pinarayi Vijayan


കാസര്‍ഗോഡ് ഡിസിസിയുടെ പുതിയ പ്രസിഡന്‍റായി പി.കെ ഫൈസല്‍ ഇന്ന് ചുമതലയേല്‍ക്കും. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്ഥാനമൊഴിയുന്ന ഡിസിസി പ്രസിഡന്‍റ് ഹക്കീം കുന്നേല്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും


എറണാകുളം ഡിസിസി പ്രസിഡന്‍റായി മുഹമ്മദ് ഷിയാസ്‍ ഇന്ന് വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ സാന്നിധ്യത്തിൽ ചുമതലയേല്‍ക്കും. ചടങ്ങിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, ടിഎച്ച് മുസ്തഫ തുടങ്ങിയവര്‍ പങ്കെടുക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും (Ramesh Chennithala) പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്. 


Also Read: Complete Lockdown ഇനി പ്രായോ​ഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രതിരോധത്തിൽ വാർഡുതല സമിതികൾ പുറകോട്ട് പോയെന്ന് വിമർശനം


വയനാട് ജില്ല കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനായി എൻഡി അപ്പച്ചൻ ചുമതല ഏറ്റെടുക്കും. നിലവിലെ ഡിഡിസി പ്രസിഡന്‍റ് ഐസി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് അഡ്വ. ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇത് രണ്ടാം തവണയാണ് എൻഡി അപ്പച്ചൻ ജില്ല  കോൺഗ്രസ് കമ്മിറ്റിയുടെ അമരത്തെത്തുന്നത്. കഴിഞ്ഞ ദിവസം 6 ജില്ലകളിൽ പുതിയ ഡിസിസി പ്രസിഡന്റുമാർ ചുമതലയേറ്റിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.