മോർച്ചറിയിൽ മൃതദേഹങ്ങൾ മാറി; ആളുമാറിയതറിയാതെ ശവ സംസ്കാരം; പരാതിയുമായി ബന്ധുക്കൾ
ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശോശാമ്മ ജോൺ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായി മൃതദേഹം ഈ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി. കാഞ്ഞിരപ്പള്ളി സ്വദേശി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. മോർച്ചറിയിൽ അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. വിശദീകരണം തേടിയപ്പോൾ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രിയ്‌ക്കെതിരെയാണ് പരാതി.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശോശാമ്മ ജോൺ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കൾ എത്തുന്നതിനായി മൃതദേഹം ഈ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോൾ ആശുപത്രിയധികൃതർ നൽകിയ മൃതദേഹം ശോശാമ്മയുടെതല്ലെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമാണ് മോർച്ചറിയിലുണ്ടായിരുന്നത്.
അന്വേഷിച്ചപ്പോൾ കമലാക്ഷിയ്ക്കു പകരം ചിറക്കടവ് സ്വദേശികൾക്ക് ശോശാമ്മയുടെ മൃതദേഹം മാറി നൽകിയെന്നും അവർ സംസ്കരിച്ചുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കൾ ബഹളം വച്ചു. പോലീസെത്തി പ്രശ്ന പരിഹാര ചർച്ചകൾ നടത്തി. വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്മെൻ്റ് മാപ്പു പറഞ്ഞു. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്നും ഭസ്മം ശേഖരിച്ച് കല്ലറയിൽ നിക്ഷേപിക്കാൻ തയ്യാറാണെന്ന് മക്കൾ സമ്മതിച്ചു. കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങി ചിറക്കടവിന് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.