Chicken: ചത്ത കോഴികളെ നല്ല ഇറച്ചിയെന്ന വ്യാജേന വിൽക്കുന്നു; കേരളത്തിലേക്ക് എത്തിക്കുന്നത് തമിഴ്‌നാട്ടിൽ നിന്ന്
Kerala Tamilnadu Border: തമിഴ്‌നാട്ടിൽ നിന്നാണ് ചത്ത കോഴികളെ നല്ല കോഴിയാണെന്ന വ്യാജേന എത്തിച്ച് വിൽപ്പന നടത്തുന്നത്. കുറഞ്ഞ വിലയ്ക്കാണ് ഇവ കടക്കാർ വാങ്ങുന്നത്.
തിരുവനന്തപുരം: കേരളത്തിലേക്ക് ചത്ത കോഴികളെ കടത്തുന്നുവെന്ന് റിപ്പോർട്ട്. ഹോട്ടല്‍, കാറ്ററിങ്, ബേക്കറികൾ എന്നിവിടങ്ങളിലേക്ക് ചത്ത കോഴികളെ എത്തിക്കുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തു. കേരള-തമിഴ്‌നാട്ടിൽ നിന്നാണ് ചത്ത കോഴികളെ നല്ല കോഴിയാണെന്ന വ്യാജേന എത്തിച്ച് വിൽപ്പന നടത്തുന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ കോഴിക്ക് സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് 20 രൂപ വരെ വിലക്കുറവ് ഉള്ളതായും റിപ്പോർട്ടുണ്ട്. ചില സ്ഥലങ്ങളില്‍ വെറും 50 രൂപയ്ക്കുവരെ കോഴി ലഭ്യമാകുന്നുണ്ട്. ഇറച്ചിക്കടകളിലേക്ക് ലോറിയില്‍ കോഴികളെ എത്തുമ്പോള്‍ ലോഡില്‍ ചത്ത കോഴികള്‍ ഉണ്ടാകും. ഇതിനെ ചില കടക്കാർ കുറഞ്ഞ വിലയ്ക്ക് വാങ്ങി തിരുവനന്തപുരത്തെ ചില ഹോട്ടലുകളിലേക്ക് വിൽപ്പന നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.
ALSO READ: കോട്ടയത്ത് വീണ്ടും പക്ഷിപ്പനി: മൂന്നിടത്ത് സ്ഥിരീകരണം; ഇറച്ചി വിൽപ്പനക്ക് നിരോധനം
പല ഹോട്ടല്‍, കാറ്ററിങ് സ്ഥാപനങ്ങളിലേക്കും, ബേക്കറികളിലേക്കും ചത്ത കോഴികളുടെ ഇറച്ചി എത്തുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. വീട്ടാവശ്യങ്ങള്‍ക്കായി കോഴിയിറച്ചി വാങ്ങാന്‍ പോയാലും മോശം ഇറച്ചി മിക്സ് ചെയ്ത് ലഭിക്കാൻ സാധ്യത ഏറെയാണ്. നല്ല ചിക്കനോടൊപ്പം ചത്ത കോഴിയുടെ ഇറച്ചിയും മിക്സ് ചെയ്ത് വിൽപ്പന നടത്തുന്നുവെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...