Wayanad: വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം: ദുരൂഹത പോലീസ് അന്വേഷിക്കും
ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്.
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റേയും മകൻ ജിജേഷിൻ്റേയും മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ഇരുവരുടേയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. അതിന് ശേഷമായിരിക്കും തുടർ നടപടികളെന്ന് പോലീസ് വ്യക്തമാക്കി.
Also Read: പെരിയ ഇരട്ടക്കൊലപാതകം: സിബിഐ കോടതി ഇന്ന് വിധി പറയും; പ്രതീക്ഷയോടെ കുടുംബം!
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻ ബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ സംസ്കരിക്കും എന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറർ എൻഎം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ജിജേഷ് മരിച്ചത്. രാത്രിയോടെ വിജയനും മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. വിജയന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആത്മഹത്യാ കുറിപ്പൊന്നും കിട്ടിയില്ല. മരണത്തിന് പിന്നിലെ കാരണം ഉൾപ്പെടെ പോലീസ് അന്വേഷിക്കും.
Also Read: ശനിയുടെ പ്രിയ രാശിക്കാർ ഇവർ, നിങ്ങളും ഉണ്ടോ?
വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം ചർച്ചയിൽ നിൽക്കെയാണ് വിജയന്റെയും മകന്റെയും മരണം നടന്നിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.