തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനും സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജനുമെതിരെയുണ്ടായ വധഭീഷണിയില്‍ പോലീസ് അന്വേഷണം തുടങ്ങി,


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിവൈഎഫ്ഐ സംസ്ഥാന കമ്മറ്റി ഓഫീസില്‍ ലഭിച്ച കത്തിലാണ് മുഖ്യമന്ത്രിക്കും റഹീമിനും വധഭീഷണിയുള്ളത്.പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.


നിരവധി അസഭ്യപദപ്രയോഗങ്ങളും കത്തിലുണ്ട്.റിട്ടയേഡ് ജസ്റ്റിസ് കെമാല്‍ പാഷയെ വിമര്‍ശിച്ചാലും തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു.കത്ത് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്.


പി ജയരാജനെ വധിക്കുമെന്ന് ഭീഷണിയുള്ള കത്ത് കൂത്ത്പറമ്പ് പാട്യം ഗോപാലന്‍ സ്മാരക മന്ദിരത്തിലാണ് കിട്ടിയത്.തപാലില്‍ ലഭിച്ച ഭീഷണി കത്ത് പോസ്റ്റ്‌ ചെയ്തിരിക്കുന്നത് രവീന്ദ്രന്‍ എം എന്നയാളാണ്.27 നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഈ ഭീഷണി കത്തില്‍ കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.