കൊച്ചി : കളമശേരി സ്ഫോടനത്തിൽ മരണം ആറായി. മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. 24 വയസായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രവീൺ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.40നാണ് പ്രവീണിന്റെ മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപനും സഹോദരി ലിബിനയും അടുത്തിടെ മരണത്തിന് കീഴടങ്ങിയിരുന്നു. പ്രവീണിന്റെ അമ്മ ഇക്കഴിഞ്ഞ 11-ാം തീയതിയാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസമാണ് 12കാരി ലിബിന മരണപ്പെട്ടത്. ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇതോടെ കളമശേരി സ്ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണത്തിന് കീഴടങ്ങി. പ്രവീണിന്റെ സഹോദരൻ രാഹുലും പരിക്കേറ്റ് ചികിത്സയിലുണ്ട്.


ALSO READ: അതി തീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ


ആകെ 16 പേരാണ് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ ഗുരുതരമായി പൊള്ളലേറ്റ എട്ട് പേർ ​തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. 


സംഘം ചേർന്ന് മദ്യപിച്ചുണ്ടായ വാക്ക് തർക്കം; സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ


നെടുമങ്ങാട് : സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വലിയമല പോലീസ് സ്റ്റേഷൻ പരിധിയിലെ മണിയൻകോട് വാട്ടർ ടാങ്കിന് സമീപം സംഘം ചേർന്ന് മദ്യപിച്ചുണ്ടായ വാക്ക് തർക്കത്തിൽ സുഹൃത്തിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വഞ്ചുവം പുത്തൻകരിക്കകം  അൻഷാദിനെയാണ് വലിയമല പോലീസ്  അറസ്റ്റ് ചെയ്തത്.


നെടുമങ്ങാട് ഡി വൈ എസ് പി ബൈജു കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വലിയമല പോലീസ് ഇൻസ്പെക്ടർ ഒ എ സുനിൽ, സബ് ഇൻസ്പെക്ടർ അൻസാരി, എസ്. സി.പി. ഒ മാരായ രാജേഷ് കുമാർ, സനൽ, സിപിഒമാരായ ഷിലു കുമാർ, ജസീൽ, ശരത്, ബിജു, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.