ശശീന്ദ്രന്‍റെ മന്ത്രിസഭാ പ്രവേശനം: തീരുമാനം നാളെ
ശശീന്ദ്രന്‍റെ മന്ത്രി സ്ഥാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയെന്നു ടി.പി. പീതാംബരന്‍ മാസ്റ്റര്‍.
തിരുവനന്തപുരം: ശശീന്ദ്രന്‍റെ മന്ത്രി സ്ഥാനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെയെന്നു ടി.പി. പീതാംബരന്‍ മാസ്റ്റര്‍. ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തീരുമാനമുണ്ടാവും. ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിന് തടസ്സങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഫോണ്‍ കെണി കേസില്‍ മാദ്ധ്യമ പ്രവര്‍ത്തകയുമായി യാതൊരു വിധ ഒത്തു തീര്‍പ്പും ഉണ്ടായിട്ടില്ലെന്നും മന്ത്രി പദത്തിലേക്കുള്ള മടങ്ങി വരവ് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. മടങ്ങി വരവില്‍ തോമസ് ചാണ്ടിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.
മാദ്ധ്യമ പ്രവര്‍ത്തകയ്ക്കും കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യം ഇല്ലാത്തതിനാലാവാം കേസ് അവസാനിപ്പിച്ചതെന്നും പാര്‍ട്ടിയില്‍ തനിക്കെതിരെ യാതൊരു വിധ ഗൂഢാലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.