Minister Saji Cherian: കേന്ദ്രാനുമതി ലഭിക്കാന്‍ വൈകി; യുഎഇ യാത്ര റദ്ദാക്കി മന്ത്രി സജി ചെറിയാന്‍
Minister Saji Cherian cancels UAE trip: യുഎഇയിലെ രണ്ടു നഗരങ്ങളിലായി നടക്കുന്ന മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു പോകാനിരുന്നത്.
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് യുഎഇ സന്ദര്‍ശനം റദ്ദാക്കി മന്ത്രി സജി ചെറിയാന്‍. യുഎഇയിലെ രണ്ടു നഗരങ്ങളിലായി നടക്കുന്ന മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി പോകാനായിരുന്നു തീരുമാനം.ടിക്കറ്റ് എടുത്ത അദ്ദേഹം നേരത്തേ വിമാനത്താവളത്തില്‍ എത്തിയെങ്കിലും അവസാന നിമിഷവും കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മടങ്ങി.
ALSO READ: കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ.വന്ദനയുടെ പേര് നല്‍കും; വീണാ ജോര്‍ജ്
എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കേന്ദ്രത്തിന്റ അനുമതി വന്നിരുന്നു. വ്യാഴാഴ്ചത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള അവസാന വിമാനത്തിന്റെയും സമയത്തിനു ശേഷമാണ് അനുമതി ലഭിച്ചതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് യാത്ര ഒഴിവാക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കേന്ദ്രം നേരത്തേ അബുദാബി നിക്ഷേപക സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി നിഷേധിച്ചിരുന്നു. യുഎസ്, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രിയും സംഘവും കേന്ദ്രാനുമതിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...