തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പോലീസ് വൈദ്യ പരിശോധനയ്‌ക്കെത്തിച്ച പ്രതി ക്രൂരമായി കുത്തിക്കൊന്ന ഡോ.വന്ദനയുടെ പേര് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് നല്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വന്ദനയോടുള്ള ആദരസൂചകമായാണ് പേര് നല്‍കുന്നതെന്നും ഇതു സമ്പന്ധിച്ച നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയെന്നും മന്ത്രി അറിയിച്ചു.
കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായില്‍ (കാളിപറമ്പ്) കെ.ജി.മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു വന്ദന. പൊലീസുകാരടക്കം കുത്തേറ്റ 5 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അതേസമയം ഡോക്ടറെയും മറ്റുള്ളവരെയും ആക്രമിച്ച അധ്യാപകനായ എസ്.സന്ദീപിനെ കോടതി റിമാന്‍ഡ് ചെയ്തു പൂജപ്പുര ജയിലിലേക്ക് അയച്ചു. സംഭവത്തില്‍ ഇപ്പോഴും ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഡോക്ടര്‍മാര്‍ക്കു സംരക്ഷണം നല്‍കാനാവുന്നില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചിടണമെന്നും സംസ്ഥാനത്തെ പോലീസ് സംവിധാനം പരാജയമാണെന്നും ഈയൊരു കാര്യം ഒരു തരത്തിലും ന്യായീകരിക്കാന്‍ ആകില്ലെന്നും കോടതി വിമര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...