New Delhi : മലയാളി നഴ്സുമാർക്ക് (Malayalee Nurses) മാത്രം വിചിത്ര ഉത്തരവിറക്ക് ഡൽഹി സർക്കാരിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ആശുപത്രി (GB Pant Hospital). മലയാളി നഴ്സുമാർ ജോലി സമയത്ത് മലയാളത്തിൽ സംസാരിക്കുന്നത് വിലക്കിയാണ് ആശുപത്രി അധികൃതർ ഉത്തരവിറക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡ്യൂട്ടിക്കിടയിൽ ഹിന്ദിയിൽ അല്ലെങ്കിൽ ഇംഗ്ലീഷിൽ മാത്രമെ സംസാരിക്കാവു എന്ന നിർദേശമാണ് ഉത്തരവിൽ നൽകിയിരിക്കുന്നത്. അല്ലാത്തപക്ഷം ഈ ഉത്തരവ് തെറ്റിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഉത്തരവിൽ അറിയിക്കുന്നത്. 


ALSO READ : Saudi Arabia: സൗദി അറേബ്യയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്



ജിബി പന്ത് അശുപത്രിയിലും പരിസരത്തും നഴ്സുമാർ ഡ്യൂട്ടിക്കിടെ മലയാളം സംസാരിക്കുന്ന എന്ന് പരാതി ലഭിച്ചു. ഈ ഭാഷ ആശപുത്രിയിലെ മറ്റ് സഹപ്രവർത്തകർക്കും രോഗികൾക്കും മനസ്സിലാക്കാൻ സാധിക്കുന്നില്ലയെന്നതിനാൽ ഡ്യൂട്ടിക്കിടയിൽ മലയാളം സംസാരിക്കാൻ പാടില്ല. പകരം നഴ്സുമാർ  ഹിന്ദിയോ ഇംഗ്ലീഷോ ഉപയോഗിക്കണം അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നാണ് ജിബി പന്ത് ആശുപത്രിയുടെ നഴ്സിങ് സുപ്രിന്റെൻഡെന്റ് ഒപ്പ് രേഖപ്പെടുത്തിയ നോട്ടീസിൽ പറയുന്നത്.


ALSO READ : യുഎഇയിൽ തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയ നഴ്സുമാർക്ക് സാഹയവുമായി വിവിധ മെഡിക്കൽ ഗ്രൂപ്പുകൾ


എന്നാൽ ഈ വിലക്ക് മലയാളികൾക്ക് മാത്രം ഏർപ്പെടുത്തിയതിനെതിരെ നഴ്സുമാർക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് നഴ്സുമാർ ശ്രമിക്കുന്നത്. ഡൽഹിയിലുള്ള നഴ്സുമാർ ചേർന്ന് ആക്ഷൻ കൗൺസിൽ രുപീകരിക്കുകയും ചെയ്തു. ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ നേതൃത്വത്തിൽ ട്വിറ്ററിൽ ക്യാമ്പയിൻ ആരംഭിക്കുകയും ചെയ്തു. 


ALSO READ : Kerala Nurses And Midwife Council ൽ ഒഴിവ്, നിയമനം ഡെപ്യൂട്ടേഷനിൽ, അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ



അതിനിടെയിൽ ഈ സംഭവത്തിനെതിരെ ട്വിറ്ററിൽ കോൺഗ്രസ് നേതാക്കന്മാരായ ശശി തരൂരും ജയറാം രമേശും രംഗത്തെത്തി. ഇന്ത്യ രാജ്യത്തെ ഒരു പൗരനുള്ള മൗലിക അവകാശത്തിന്റെ ലംഘനമാണിതെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. ഇത് ഭരണഘടനവിരുദ്ധവും വിചിത്രമായ നിർദേശവുമാണെന്ന് ജയറാം രമേശ് എംപിയും ട്വിറ്ററിൽ കുറിച്ചു. സർക്കുലർ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.