Delhi Police: റെയ്ഡ് കേരളത്തിലും: ന്യൂസ് ക്ലിക്ക് മുൻജീവനക്കാരിയുടെ വീട്ടിൽ പരിശോധന; ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തു
Crime News: സംസ്ഥാന പോലീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് അനുഷ പോൾ ന്യൂസ്‌ക്ലിക്കിലെ മുൻ വീഡിയോഗ്രാഫറായിരുന്നു. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡൽഹി പോലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുക്കുകയായിരുന്നു.
പത്തനംതിട്ട: ന്യൂസ് ക്ലിക്കിനെതിരായ കേസിൽ കേരളത്തിലും പരിശോധന നടത്തി ഡൽഹി പോലീസ്. ന്യൂസ് ക്ലിക്ക് മുൻ ജീവനക്കാരിയായിരുന്ന പത്തനംതിട്ട കൊടുമൺ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് ഡൽഹി പോലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു. ഒപ്പം ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകളും അപരിശോധിച്ചതായി അനുഷ പറഞ്ഞു.
Also Read: Drugs Seized: വൈക്കത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയിൽ
സംസ്ഥാന പോലീസിൽ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് അനുഷ പോൾ ന്യൂസ്‌ക്ലിക്കിലെ മുൻ വീഡിയോഗ്രാഫറായിരുന്നു. അടുത്ത കാലത്താണ് ഇവർ പത്തനംതിട്ടയിൽ എത്തിയത്. ഇവരുടെ മൊഴിയെടുത്തതിന് ശേഷം ഡൽഹി പോലീസ് മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുക്കുകയായിരുന്നു. പത്തനംതിട്ടയിൽ ഇവർ അടുത്ത കാലത്താണ് സ്ഥിര താമസമാക്കിയത്. ജില്ലാ പോലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തിയത്. അനുഷയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പരിശോധനയുടെ ഭാഗമായി മൊബൈലും ലാപ്ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തത്. നടപടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡൽഹി പോലീസ് പങ്കുവെച്ചിട്ടില്ല.
Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? എങ്കിൽ ശനി കൃപ ഉറപ്പ്!
ഒരു വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടുന്ന സംഘമാണ് ഇന്നലെ ഉച്ചകഴിഞ്ഞു പത്തനംതിട്ടയിലെത്തിയത്. അനുഷ 2018 മുതൽ 2022 വരെ ന്യൂസ്‌ക്ലിക്കിൽ ജോലി ചെയ്തിരുന്നു. ഡല്‍ഹി സിപിഎം സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയെ അറിയുമോയെന്ന് ചോദിക്കുകയും സിപിഎം പ്രവര്‍ത്തകയും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററും ജില്ലാ സെക്രട്ടറിയുമായതിനാൽ അറിയാമെന്ന് പറഞ്ഞതായും എത്രയും പെട്ടെന്ന് ഡൽഹിയിൽ തിരിച്ചെത്തി ഹാജരാകുന്നതാണ് നിങ്ങൾക്ക് നല്ലതെന്ന ഭാഷയിലാണ് അന്വേഷണ സംഘം സംസാരിച്ചതെന്നും അനുഷ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എങ്കിലും അമ്മയുടെ ചികിത്സ നടക്കുനന്തിനാൽ ഉടനെ ഡൽഹിയിലേക്ക് വരവ് നടക്കില്ലെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് അനുഷ പറയുന്നത്.
Also Read: Kuber Blessings: കുബേരന്റെ അനുഗ്രഹത്താൽ ഈ 4 രാശിക്കാർ ഒക്ടോബറിൽ കുതിച്ചുയരും
അതേ സമയം യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്‍റെയും എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്‍റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു. എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. 2019 ലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ഗൂഢാലോചന നടത്തിയെന്നതടക്കം എഫ്ഐഐറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.