കോട്ടയം: വൈക്കത്ത് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിൽ. ഈരാറ്റുപേട്ട പത്താഴപ്പടി ഇരപ്പാംകുഴിയിൽ മുഹമ്മദ് മുനീർ (25), ഈരാറ്റുപേട്ട തലനാട് നെല്ലവേലിൽ അക്ഷയ് സോണി (25) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഉച്ചയോടെ വൈക്കം തോട്ടുവക്കം ഭാഗത്ത് എംഡിഎംഎയുമായി യുവാക്കൾ എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.
Also Read: Crime News: വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം; കൊച്ചുമകനും സുഹൃത്തുക്കളും അറസ്റ്റിൽ
ആലപ്പുഴയിൽ നിന്ന് കെഎസ്ആർടിസി ബസിൽ വൈക്കത്തേക്ക് വരികയായിരുന്നു പ്രതികൾ. തുടർന്ന് നടത്തിയ പരിശോധനയില്‍ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ 32.1 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുക്കുകയും ചെയ്തു. വൈക്കം എഎസ്പി നകുൽ രാജേന്ദ്ര ദേശ് മുഖ്, നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി. ജോൺ, വൈക്കം സ്റ്റേഷൻ എസ്എച്ച് ഒ രാജേന്ദ്രൻ നായർ, എസ്.ഐ സുരേഷ്, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അക്ഷയ് സോണി എറണാകുളം കച്ചേരിപ്പടി സ്റ്റേഷനിൽ കഞ്ചാവ് കേസിലും കുമരകം സ്റ്റേഷനിലെ മുക്കുപണ്ട കേസിലും പ്രതിയാണ്. മുനീര്‍ ഈരാറ്റുപേട്ട എക്സൈസിലും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും കഞ്ചാവ് കേസിലെ പ്രതിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.