തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ പരസ്യ പ്രതികരണവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പത്തനംതിട്ടയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നാണ് ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനം. സർക്കാരിൻറെ ഒന്നാം വാർഷികത്തിൽ  പരിപാടികൾക്ക് ക്ഷണിക്കാത്തതും ഡെപ്യൂട്ടി സ്പീക്കർ ചൂണ്ടിക്കാട്ടി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ‍ര്‍ക്കാരിൻറെ വാര്‍ഷിക ആഘോഷത്തിനിടെ മുന്നണിക്ക് അകത്ത് നിന്ന് തന്നെ വന്ന ആരോപണം എൽഡിഎഫിലും ചർച്ചയായിട്ടുണ്ട്. പലകാര്യങ്ങളും മന്ത്രിയെ നേരിട്ട് വിളിച്ചും അല്ലാതെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും ചിറ്റയം ചൂണ്ടിക്കാട്ടി. എന്നാൽ പത്തനംതിട്ടയിലെ  സർക്കാർ വിപണന മേളയുടെ അധ്യക്ഷനാണ് ചിറ്റയം ഫ്ളെക്സുകളിൽ ചിറ്റയത്തിൻറെ ചിത്രവും ഉൾപ്പെടുത്തിയിട്ടുമുണ്ട്.


ALSO READ : Thrikkakara By Election 2022: ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെ ? സ്ഥാനാർഥിത്വത്തിനെതിരെ കെവി തോമസ്


ആരോപണത്തിന് പിന്നാലെ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികളിൽ നിന്നും പൂർണയായും വിട്ടു നിൽക്കുകയാണ് ചിറ്റയം. ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി-ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്. സംഭവത്തിൽ സിപിഎം എന്തെങ്കിലും നിലപാട് എടുക്കുമോ എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ