തിരുവനന്തപുരം: Covid Vaccine: കൊവിഡ് വാക്സിൻ (covid vaccine) ഇതുവരെ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഇന്ന് വിദ്യാഭ്യാസ മന്ത്രി പുറത്തുവിടും. ഇന്ന് രാവിലെ ഒൻപതിന് വിദ്യാഭ്യാസമന്ത്രി (Minister of Education) വി ശിവൻകുട്ടി വാർത്താസമ്മേളനത്തിലൂടെ വിവരങ്ങൾ വ്യക്തമാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുവരെ സർക്കാർ അറിയിച്ചിരുന്നത് വ്യത്യസ്തമായ കണക്കുകളാണ്.  സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി രണ്ടായിരത്തോളം അധ്യാപകർ വാക്സിൻ എടുത്തില്ലെന്നായിരുന്നു മന്ത്രി (V Sivankutty) പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം മന്ത്രി അറിയിച്ചത് വാക്സിൻ എടുക്കാത്തതായ അദ്ധ്യാപകർ അയ്യായിരത്തോളം പേരുണ്ടെന്നാണ്.


Also Read: Kerala Covid| അതീവ ജാഗ്രത : സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്ക് കോവിഡ് 


ഇതിന്റെ അടിസ്ഥാനത്തിൽ വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടിയിലേക്ക് കടക്കാനാണ് സർക്കാറിന്റെ നീക്കം. വാക്സിൻ (Covid Vaccine) എടുക്കാത്ത അധ്യാപകർ സ്കൂളിലേക്ക് വരേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്..


വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്നലെ പുറത്തുവിടുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി  ശിവൻകുട്ടി (V Sivankutty) ആദ്യം പറഞ്ഞതെങ്കിലും കണക്കെടുപ്പ് പൂർത്തിയാകാത്തതിനാൽ കണക്ക് വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും അറിയിക്കുകയായിരുന്നു. 


Also Read: കഴുത്തറുത്താലും പറന്നുകൊത്തുന്ന പാമ്പ്...! അങ്ങനെ ഒരു പാമ്പുണ്ടോ? നോക്കാം..!


വാക്സിൻ എടുക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് ശിവൻകുട്ടി പറഞ്ഞിരുന്നു. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ സമൂഹം അറിയണമെന്നും വലിയ തയാറെടുപ്പ് നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നതെന്നും. ഒമിക്രോൺ (Omicron) ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ മുന്നൊരുക്കം നടത്തുകയും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുകായും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 


എങ്കിലും വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നതിനപ്പുറം എന്ത് നടപടികൾ എടുക്കും എന്ന കാര്യത്തിൽ വ്യക്തമായ മറുപടിയൊന്നുമില്ല. കൊവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ആരോഗ്യവകുപ്പുമായി ആലോചിച്ച ശേഷമായിരിക്കും നടപടിയിൽ തീരുമാനമുണ്ടാകുക എന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് പറയുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക