Sabarimala: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പൊലീസിന് പരാതി നൽകി ദേവസ്വം ബോർഡ്
Devaswom Board: സൂര്യഗ്രഹണം മൂലം ശബരിമല നട അടച്ചിടുമെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എതിരെയാണ് ദേവസ്വം ബോർഡ് സൈബർ പൊലീസിന് പരാതി നൽകിയത്.
പത്തനംതിട്ട: ശബരിമല നട അടച്ചിടുമെന്ന വ്യാജ പ്രചരണത്തിനെതിരെ സൈബർ പോലീസിന് പരാതി നൽകി ദേവസ്വം ബോർഡ്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താൽപര്യമാണെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. സൂര്യഗ്രഹണം മൂലം ശബരിമല നട അടച്ചിടുമെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് എതിരെയാണ് ദേവസ്വം ബോർഡ് സൈബർ പൊലീസിന് പരാതി നൽകിയത്.
രണ്ട് വർഷം മുമ്പുള്ള വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്ക് സ്ഥാപിത താൽപര്യമാണെന്ന് ദേവസ്വം ബോർഡ് ആരോപിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്താണ് വ്യാജ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചത്.
മണ്ഡലപൂജ ദിവസം എത്തുന്ന ഭക്തരെ ആരെയും തിരിച്ചുവിടില്ലെന്നും സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം ഉണ്ടെങ്കിലും പരമാവധി ഭക്തർക്ക് ദർശനം ലഭ്യമാക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. നാളെ വെർച്ച്വൽ ക്യൂ വഴി 50,000 പേർക്കായിരിക്കും ദർശനം ലഭിക്കുക. എന്നാൽ 26ന് 10,000 പേരെ അധികമായി അനുവദിക്കും. ഇന്നലെ വരെ 38 ദിവസം ദർശനത്തിന് എത്തിയത് 30,87000 പേരാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.