Alappuzha Medical College: ആലപ്പുഴ മെഡിക്കല്‍ കോളേജിന് 13.83 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു
Alappuzha Mediacal College Development: 22 ലക്ഷം ചെലവഴിച്ച് ന്യൂറോളജി വിഭാഗത്തില്‍ തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമായ റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും.
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കു വേണ്ടി 13.83 കോടി അനുവധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ വിവിധ ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കും വേണ്ടിയാണ് തുക അനുവദിച്ചത്. ഇത് ആശുപത്രിയിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 22 ലക്ഷം ചെലവഴിച്ച് ന്യൂറോളജി വിഭാഗത്തില്‍ തലച്ചോറിലെ രക്തയോട്ടം കണ്ടെത്തുന്നതിനുള്ള അത്യാധുനിക ഉപകരണമായ റോബോട്ടിക് ട്രാന്‍സ്‌ക്രാനിയല്‍ ഡോപ്ലര്‍ സജ്ജമാക്കും.
1.20 കോടിയുടെ പോസ്റ്റീരിയര്‍ സെഗ്മെന്റ് ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍, പോര്‍ട്ടബിള്‍ ഇഎംജി മെഷീന്‍, എന്‍ഡോ ലേസര്‍ യൂണിറ്റ്, വിക്ട്രക്റ്റമി മെഷീന്‍, ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ന്യൂറോ സര്‍ജറിയ്ക്കുള്ള ഹൈ സ്പീഡ് ഇലക്ട്രിക് ഡ്രില്‍, ഇഎന്‍ടി വിഭാഗത്തില്‍ മൈക്രോമോട്ടോര്‍, പത്തോളജി വിഭാഗത്തില്‍ ആട്ടോമേറ്റഡ് ഐഎച്ച്‌സി സ്റ്റീനര്‍,ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ സി ആം മൊബൈല്‍ ഇമേജ് ഇന്റന്‍സിഫയര്‍ സിസ്റ്റം എന്നിവയ്ക്കായി തുക അനുവദിച്ചു.
ALSO READ: ലിറ്റർ വിദേശ മദ്യവുമായി എഞ്ചിനീയറിംഗ് ബിരുദധാരികൾ പിടിയിൽ
വിവിധ വിഭാഗങ്ങള്‍ക്കായുള്ള കെമിക്കലുകൾ, ഗ്ലാസ് വെയര്‍, റീയേജന്റ്, ബ്ലഡ് കളക്ഷന്‍ ട്യൂബ് എന്നിവയ്ക്കും തുക അനുവധിച്ചു. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ 12 ചാനല്‍ പോര്‍ട്ടബില്‍ ഇസിജി മെഷീന്‍, ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ടെലസ്‌കോപ്പ്, എബിജി മെഷീന്‍, മള്‍ട്ടിപാര മോണിറ്ററുകള്‍, അള്‍ട്രാസോണോഗ്രാഫി വിത്ത് എക്കോ പ്രോബ്, സൈക്യാര്‍ട്രി വിഭാഗത്തില്‍ ഇസിടി മെഷീന്‍, ഡിഫിബ്രിലേറ്റര്‍, ലാരിഗ്നോസ്‌കോപ്പ്, ഇ.എന്‍.ടി. വിഭാഗത്തില്‍ റിജിഡ് നാസല്‍ എന്‍ഡോസ്‌കോപ്പ്,
റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ പോര്‍ട്ടബിള്‍ ബോണ്‍ ഡെന്‍സിറ്റോമീറ്റര്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ ഇസിജി, നെഫ്രോളജി വിഭാഗത്തില്‍ കാര്‍ഡിയാക് ടേബിളുകള്‍, സര്‍ജറി വിഭാഗത്തില്‍ ഓപ്പണ്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍, പീഡിയാട്രിക് വിഭാഗത്തില്‍ നിയോനറ്റല്‍ വെന്റിലേറ്റര്‍, 10 കിടക്കകളുള്ള സെന്‍ട്രല്‍ സ്റ്റേഷന്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍, കൂടുതല്‍ ആശുപത്രി കിടക്കകള്‍, ഐസിയു കിടക്കകള്‍, ട്രോളികള്‍, വീല്‍ച്ചെയറുകള്‍, എന്നിവ സജ്ജമാകുന്നതിനും തുകയനുവദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...