Thiruvananthapuram : നിയമസഭയിൽ ക്രമാനുസൃതമായി സത്യപ്രതിജ്ഞ (Oath) ചെയ്യാതെ സഭ ചടങ്ങിൽ പങ്കെടുത്തതിന് ദേവികുളം (Devikulam) എംഎൽഎ എ രാജയ്ക്ക് (A Raja) സ്പീക്കർ പിഴ ചുമത്തി. 2,500 രൂപയാണ് പിഴ ചുമത്തിയത്. ആദ്യം മെയ് 24ന് സത്യപ്രതിജ്ഞ ചെയ്തപ്പോൾ അപാകതകൾ ചൂണ്ടിക്കാട്ടിയാണ് അസാധുവായത്. തുടർന്ന് ജൂൺ രണ്ടിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്താണ് രാജ ഔദ്യോഗികമായി നിയമസഭ അംഗമായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇക്കാലയളവിൽ സഭയിൽ പങ്കെടുത്തതിനാണ് പിഴ ചുമത്തിയത്. മെയ് 24 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്ക് പ്രകാരമാണ് സ്പീക്കറുടെ റൂളിങ് പിഴ തീരുമാനിച്ചിരിക്കുന്നത്. 


ALSO READ : കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രിക്ക് ബിജെപിയോട് മൃദുസമീപനമെന്ന് പ്രതിപക്ഷം, നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്


എന്നാൽ ഈ കാലയളവിൽ എ രാജ നടത്തിയ വോട്ടിങ് അസാധുവാകില്ല. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിങ്. ക്രമപ്രകാരം സത്യപ്രതിജ്ഞ ചെയ്യാതെ സഭയിൽ അഞ്ച് ദിവസം പങ്കെടുത്തതിന് രാജയുടെ പക്കൽ നിന്ന് ഒരു ദിവസം 500 രൂപ വീതം പിഴ ഈടാക്കാൻ വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.


ALSO READ : സ്ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയെന്ന പരാതി; കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി നൽകി കോടതി


മെയ് 24ന് എ രാജയുടെ തമിഴിലെ സത്യപ്രതിജ്ഞയുടെ അപകാതയുണ്ടെന്ന് അക്ഷേപം ഉയർന്നത് സത്യപ്രതിജ്ഞ ദൈവനാമത്തിലോ സഗൗരവമോ ഉണ്ടായിരുന്നില്ല. ഇത് ചട്ടലംഘനമാണ് കണ്ടെത്തിയതിനെ തുടർന്നാണ് സത്യപ്രതിജ്ഞ അസാധുവായത്.


ALSO READ : കൊടകര കുഴൽപ്പണക്കേസ്; വാദിയെ പ്രതിയാക്കാനാണ് സർക്കാർ നീക്കം, ജൂൺ 10 മുതൽ ശക്തമായ പ്രക്ഷോഭമെന്നും ബിജെപി


സ്പീക്കർ നിയമോപദേശം തേടി എ രാജയ്ക്ക് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകി. ജൂൺ രണ്ടിന് സ്പീക്കറുടെ ചേംബറിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.