ഗുരുവായൂർ: നാല് ദശാബ്ദങ്ങൾക്ക് മുന്‍പ് നിര്‍മ്മിച്ച ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍റെ പ്രതിമ പൊളിച്ച് പണിയുന്നു. പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി ആശാരിപുരയ്ക്കല്‍ സുരേഷ് എന്ന ഭക്തന്‍റെ വഴിപാടായാണ് നവീകരണം നടത്തുന്നത്. ഇന്ന് മുതൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നവീകരണത്തിന് മുന്നോടിയായി ഗുരുവായൂര്‍ കേശവന്‍റെ പ്രതിമയില്‍ തന്ത്രി പൂജ നടത്തും. തുടര്‍ന്നാണ് പ്രതിമ നവീകരണത്തിന് കൈമാറുക. പ്രതിമയിലുള്ള ചൈതന്യം സ്വര്‍ണപ്രതിമയിലേക്ക് ആവാഹിച്ച ശേഷമാണ് പ്രതിമ പൊളിച്ച് തുടങ്ങുക. ഗുരുവായൂരപ്പന്റെ ഇഷ്ടദാസനായിരുന്ന ഗുരുവായൂര്‍ കേശവന്‍ 1976 നവംബര്‍ 30നാണ് ചരിഞ്ഞത്. 

Read Also: Kerala Rain Updates: മഴയുടെ ശക്തി കുറഞ്ഞു; ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു, നിലവിൽ റെഡ് അലർട്ട് മൂന്ന് ജില്ലകളിൽ മാത്രം


കേശവന്റെ പ്രത്യകത കണക്കിലെടുത്ത് 1982ല്‍ എം.ആര്‍.ഡി.ദത്തനാണ് കേശവ പ്രതിമ നിര്‍മ്മിച്ചത്. തുടര്‍ന്നുള്ള എല്ലാ ഏകാദശിക്കാലത്തും കേശവന്‍ അനുസ്മരണം ഈ‍ പ്രതിമക്ക് മുന്നിലാണ് നടക്കാറുള്ളത്. കേശവന്‍ അനുസ്മരണത്തിന് മുന്നോടിയായി പ്രതിമയില്‍ പെയിന്റ് ചെയ്ത് മോടിപിടിപ്പിക്കലായിരുന്നു പതിവ്. 


എന്നാല്‍ വെയിലും മഴയുകൊണ്ട് പ്രതിമ ജീര്‍ണവാസ്ഥയിലായി. ഇതേ തുടര്‍ന്നാണ് തറ ഉള്‍പ്പെടെ പൊളിച്ച് പണിയാന്‍ ദേവസ്വം തീരുമാനിച്ചത്. ഇതിനായി 16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ദേവസ്വം തയ്യാറാക്കിയത്. പ്രതിമപുനര്‍ നിര്‍മ്മിക്കാനാവശ്യമായ തുക വഴിപാടായി നല്‍കാമെന്ന് സുരേഷ് ദേവസ്വത്തെ അറിയിക്കുകയായിരുന്നു. 

Read Also: Muvattupuzha bridge: മൂവാറ്റുപുഴയിൽ പാലത്തിന്റെ അപ്രോച്ച് റോഡില്‍ വൻഗര്‍ത്തം; ഗതാഗതം നിരോധിച്ചു


നാല് മാസത്തിനുള്ളില്‍ നിർമ്മാണ പ്രവർത്തനങ്ങൾ പൂത്തിയാക്കി പ്രതിമ സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പട്ടാമ്പി സ്വദേശി സുരേന്ദ്ര കൃഷ്ണന്‍ എന്ന ശില്‍പ്പിയുടെ നേതൃത്വത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇത്തവണ കേശവന്‍ അനുസ്മരണം പുതിയ പ്രതിമയിലായിരിക്കും നടക്കുക.


ഇല്ലം നിറ ചടങ്ങ് നടന്നു 


ഗുരുവായൂർ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഇല്ലം നിറ ബുധനാഴ്ച നടന്നു. രാവിലെ  9.18 മുതൽ 11.18 വരെയുള്ള ശുഭമുഹൂർത്തിലാണ് ഇല്ലം നിറ ആചാരപ്പെരുമയോടെ നടന്നത്. പുന്നെല്ലിന്‍റെ കതിർക്കറ്റകൾ ക്ഷേത്രത്തിലെത്തിച്ച് പൂജിച്ച് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലം നിറച്ചടങ്ങ്. സമർപ്പണത്തിനു ശേഷം പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്തു. 

Read Also: 7th Pay Commission Big News: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത..! DA വർദ്ധന എത്രയെന്ന് ഉടന്‍ അറിയാം, നിര്‍ണ്ണായക മന്ത്രിസഭാ യോഗം ഇന്ന്


ഇല്ലം നിറ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ 8.15 മുതൽ ഭക്തർക്ക് നാലമ്പല പ്രവേശനം ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ കൊടിമരത്തിന് സമീപം നിന്നാണ് ഭക്തർക്ക് ദർശനം നടത്താനായത്. വൻ തിരക്കായിരുന്നു ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുത്തരി  ആഘോഷം സെപ്തംബർ മൂന്നിനാണ് നടക്കുക.രാവിലെ 7.48 മുതൽ 9.09 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.