കോയമ്പത്തൂര്‍: അഷ്ടമിരോഹിണി ദിനത്തില്‍ ഗുരുവായൂരപ്പന് ധരിക്കാന്‍ പൊന്നിന്‍ കിരീടമൊരുക്കിയിരിക്കുകയാണ് കോയമ്പത്തൂരിലെ മലയാളിയായ ഭക്തന്‍. കോയമ്പത്തൂരില്‍ താമസിക്കുന്ന കൈനൂര്‍ വേണുഗോപാലിന്റെയും ദേവകിയുടെയും മകന്‍ കെ.വി. രാജേഷ് ആചാരിയാണ് 38 പവന്‍ തൂക്കം വരുന്ന എട്ട് ഇഞ്ച് ഉയരമുള്ള സ്വര്‍ണക്കിരീടം ഭഗവാന് നൽകാനായി നിര്‍മ്മിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guruvayur Temple : ഗുരുവായൂരപ്പന് കാണിക്കയായി അരക്കോടി രൂപ വില വരുന്ന സ്വർണ്ണ കിണ്ടി


തൃശ്ശൂര്‍ നടത്തറയ്ക്ക് സമീപമുള്ള കൈനൂര്‍ തറവാട്ടിലെ അംഗമാണ് കെവി രാജേഷ്.  ഇദ്ദേഹം 40 വര്‍ഷമായി കോയമ്പത്തൂരില്‍ ആഭരണ നിര്‍മാണരംഗത്തുണ്ട്. വന്‍കിട ജൂവലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപന ഉടമയാണ് കെവി രാജേഷ്.  തൻറെ 14 വര്‍ഷം മുൻപുള്ള ആഗ്രഹമാണ് ഇപ്പോൾ സാധിക്കാൻ പോകുന്നതെന്നാണ്  കെവി രാജേഷ് പറഞ്ഞത്. ഇതിനായി ആര്‍എസ് പുരത്തെ നിര്‍മ്മാണശാലയില്‍ അഞ്ചുമാസം മുൻപാണ് പണി ആരംഭിച്ചത്. ഇതിനായി നേരത്തേ ഗുരുവായൂരില്‍ ചെന്ന് അളവെടുത്തിരുന്നു. ഇതിനായി മുത്തുകളും കല്ലുകളുമൊന്നും ഇല്ലാതെ സ്വര്‍ണംകൊണ്ട് മാത്രമാണ് കിരീടം നിര്‍മ്മിച്ചിരിക്കുന്നത്.  


Also Read: 16 വർഷത്തിന് ശേഷം വ്യാഴം വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!


കിരീടം ചൊവ്വാഴ്ച വൈകുന്നേരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം തന്ത്രിക്ക് കൈമാറും. ശേഷം അഷ്ടമിരോഹിണി ദിവസമായ ബുധനാഴ്ച നിര്‍മാല്യ ചടങ്ങിനുശേഷം കിരീടം ചാര്‍ത്തും. കോയമ്പത്തൂര്‍ മലയാളി ഗോള്‍ഡ് സ്മിത്ത് അസോസിയേഷന്‍ രക്ഷാധികാരി കൂടിയാണ് കെ. രാജേഷ് ആചാരി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.