ലൈഫ് പദ്ധത്തിയിൽ വീട് കിട്ടിയില്ല; കൊച്ചുമക്കളുമായി പട്ടിക്കൂട്ടിൽ കയറി മുത്തശ്ശിയുടെ പ്രതിഷേധം
പല വാടക വീടുകളിൽ മാറി മാറി താമസിച്ച് വരുന്നതിനിടെ കഴിഞ്ഞ വർഷം മകൻ ഒരു അപകടത്തിൽ മരിക്കുകയും മരുമകൾ ഉപജീവന മാർഗ്ഗം തേടി തമിഴ്നാട്ടിലേക്ക് പോവുകയും ചെയ്തതോടെ 8 ഉം 10 ഉം വയസുള്ള ചെറുമക്കളുടെ സംരക്ഷണവും കുഞ്ഞുമോളുടെ ചുമലിലായി.
പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ വീട് കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ചെറുമക്കളുമായി പട്ടിക്കൂട്ടിൽ കയറി മുത്തശ്ശിയുടെ പ്രതിഷേധം. പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തിന് മുന്നിലാണ് കുഞ്ഞുമോൾ എന്ന വീട്ടമ്മയും 8 ഉം 10 ഉം വയസുള്ള ചെറുമക്കളും വ്യത്യസ്ത സമര മാർഗ്ഗം സ്വീകരിച്ചത്.
ഏഴംകുളം വയലയിൽ വാടകക്ക് താമസിക്കുന്ന കുഞ്ഞുമോൾ 2010 മുതൽ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹവുമായി കയറിയിറങ്ങാത്ത സർക്കാർ ഓഫീസുകളില്ല. 2018 ൽ ലൈഫ് പദ്ധതിയിലും അപേക്ഷ നൽകി. പല വാടക വീടുകളിൽ മാറി മാറി താമസിച്ച് വരുന്നതിനിടെ കഴിഞ്ഞ വർഷം മകൻ ഒരു അപകടത്തിൽ മരിക്കുകയും മരുമകൾ ഉപജീവന മാർഗ്ഗം തേടി തമിഴ്നാട്ടിലേക്ക് പോവുകയും ചെയ്തതോടെ 8 ഉം 10 ഉം വയസുള്ള ചെറുമക്കളുടെ സംരക്ഷണവും കുഞ്ഞുമോളുടെ ചുമലിലായി.
ഹൃദയസംബന്ധമായ രോഗങ്ങൾ കാരണം ജോലിക്ക് പോകാനും കഴിയാതെ വന്നതോടെ 5 മാസമായി വാടകയും മുടങ്ങിയതായി കുഞ്ഞുമോൾ പറയുന്നു. തനിക്ക് വീട് ലിഭിക്കും വരെ ഇവിടെ കഴിയുമെന്നാണ് കുഞ്ഞുമോൾ പറയുന്നത്.
എന്നാൽ ലൈഫ് മിഷന്റെ അർഹതാ പട്ടികയിൽ ഇവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും ഇപ്പോഴത്തെ സമരം പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താനാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പി രാജഗോപാലൻ നായർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...