Diesel Price Hike: ഇന്നും ഡീസലിന് വില കൂടി, തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപ
എന്നാൽ പെട്രോള്‍ വിലയില്‍ രാജ്യത്ത് കാര്യമായ മാറ്റമില്ല (Petrol Diesel Price 27-09-2021)
Trivandrum: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഡീസൽ വിലയിൽ വർധന. 26 പൈസ വർധിച്ച് തിരുവനന്തപുരത്ത് ലിറ്ററിന് 96.15 രൂപയും എറണാകുളത്ത് 94.20 രൂപയുമാണ് കൂടിയത്. ഇന്നലെ 20 പൈസയുടെ വർധനക്ക് പിന്നാലെയാണ് ഇന്നത്തെ വില കയറ്റം.
എന്നാൽ പെട്രോള്‍ വിലയില്‍ രാജ്യത്ത് കാര്യമായ മാറ്റമില്ല. ഡീസലിന്, കോഴിക്കോട് 94.52 രൂപയാണ്. രണ്ട് ദിവസത്തിനിടെ ഡീസലിന് കൂടിയത് 74 പൈസയാണ് തിരഞ്ഞെടുപ്പ് സമയത്ത് എണ്ണകമ്പനികൾ വില കൂട്ടിയിരുന്നില്ല. എന്നാൽ ഫലം വന്നതിന് തൊട്ട് പിന്നാലെയാണ് വർധന ഉണ്ടായത്.
Also Read: Bharat Bandh: വാഹനങ്ങൾ ഒാടില്ല, അവശ്യ സർവ്വീസുകൾ മാത്രം ഒാഫീസുകൾ തുറന്നേക്കില്ല, ഭാരത് ബന്ദ് നാളെ
കുറച്ചുദിവസങ്ങളായി പെട്രോൾ-ഡീസൽ വിലയിൽ കാര്യമായി വര്‍ദ്ധനവ് ഉണ്ടായിരുന്നില്ലെങ്കിലും അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇന്ധനവില വീണ്ടും മുകളിലേക്ക് പോകാൻ കാരണമായക്. കൂടാൻ ഇനി ബാക്കിയില്ലാത്തതോ എന്തോ 100 രൂപയ്ക്ക് മുകളിൽ തുടരുന്ന പെട്രോളിന് കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി മാറ്റമില്ല.
ജില്ല തിരിച്ച് ഇന്നത്തെ ഡീസൽ വില
1.കാസർകോട്-94.65
2.കൊച്ചി- 93.93
3.തിരുവനന്തപുരം-96.13
4.കോഴിക്കോട്-94.44
5.കൊല്ലം-95.41
6.കോട്ടയം-94.62
7.കണ്ണൂർ-94.19
8.മലപ്പുറം-94.96
9.ആലപ്പുഴ-94.16
10.ഇടുക്കി-94.31
11.പത്തനംതിട്ട-95.03
12.തൃശ്ശൂർ-94.32
13.വയനാട്-95.37
14. പാലക്കാട്-95.04
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...