Petrol Diesel Price Updates| സർവ്വകാല റെക്കോർഡിൽ ഡീസൽ വില, ഒരു ലിറ്ററിന് 100 രൂപ, 17 ദിവസം കൊണ്ട് കൂടിയത് 2 രൂപ
ഡീസലിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് ഇന്ന് കൂടിയത്.
തിരുവനന്തപുരം: രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ,ഡീസൽ വില വർധന. സർവ്വകാല റെക്കോഡും ഭേദിച്ച് കേരളത്തിൽ ഇതാദ്യമായി ഡീസൽ വില (Diesel Price Kerala) റെക്കോർഡിലേക്ക് എത്തി. തിരുവനന്തപുരം വെള്ളറടയിൽ ഡീസലിന് 100.08 രൂപയാണ് ഇന്നത്തെ വില. പാറശ്ശാലയിലും വില 100-ലേക്ക് എത്തി. 100.11 രൂപയാണ് പാറശ്ശാലയിൽ ഒരു ലിറ്റർ ഡീസലിന് ഇന്ന് വില
ഡീസലിന് 38 പൈസയും, പെട്രോളിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരം ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെല്ലാം വില 100 കടന്നു. ഡീസൽ വില കൂടിയതോടെ ചരക്ക് നീക്കം അടക്കം വലിയ പ്രതിസന്ധിയാലാവാൻ സാധ്യതയുണ്ട്.
Also Read: Petrol Price Kerala: ഇന്ന് സെഞ്ചുറി അടിച്ച് പെട്രോൾ വില, മൂന്നിടങ്ങളിൽ 100 രൂപ
നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം പ്രതീക്ഷിക്കാം. ഇന്ധനവില ജി.എസ്.ടി പരിധിയിൽ ഉൾപ്പടുത്താത്താണ് വിലക്കയറ്റത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. എന്നാൽ സംസ്ഥാനങ്ങളുടെ നികുതി വരുമാനമെന്ന നിലയിൽ ഇതിൽ സംസ്ഥാന സർക്കാരുകൾ വില കുറക്കില്ല.
Also Read: Kerala Petrol Price: ഇന്ധന വിലയിൽ വർധന, തിരുവനന്തപുരത്ത് ലിറ്ററിന് 98 രൂപ
എന്നാൽ വിലക്കയറ്റം സംബന്ധിച്ച് എണ്ണക്കമ്പനികൾ ഇത് വരെ യാതൊരു വ്യക്തതയും വരുത്തിയിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...