കൊല്ലം: ചിതറയിൽ ഭിന്നശേഷിക്കാരൻ നടത്തിയിരുന്ന ചായക്കട അടിച്ചു തകർത്തതായി പരാതി. ഐരക്കുഴി സ്വദേശി ദാസിന്‍റെ ചായക്കടയാണ് അടിച്ചുതകർത്തത്. സമീപവാസിയും ബന്ധുവുമായ ശോഭനയ്‌ക്കെതിരെ ദാസ് പൊലീസിൽ പരാതി നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലം ചിതറയിലാണ് ഭിന്നശേഷിക്കാരനായ ഐരക്കുഴി സ്വദേശി ദാസിന്‍റെ ചായക്കട അടിച്ചു തകർത്തത്. ഇതോത്തുടർന്ന് സമീപവാസിയും ബന്ധുവുമായ ശോഭനയ്‌ക്കെതിരെ ദാസ് പൊലീസിൽ പരാതി നൽകി.  മാനസികപ്രശ്നമുള്ള ശോഭന മുൻപ് പലതവണ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഇയാൾ പറയുന്നു.


ഇയാളുടെ വീടിനു മുന്നിൽ കിടന്ന കാറിന്റെ ചില്ല് എറിഞ്ഞു തകർക്കുകയും വീടിന്റെ മേൽക്കൂര എറിഞ്ഞുടക്കുകയും ചൊയ്തിരുന്നു. തുടർന്ന് ഏറെനാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.  എന്നാൽ വെള്ളിയാഴ്ച രാവിലെ ഇവർ കടയിലെത്തി സാധങ്ങൾ വലിച്ചെറിയുകയും കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തെന്ന് ദാസ് പറയുന്നു. പ്രശ്നത്തിന് എത്രയും വേഗം ബന്ധപ്പെട്ടവരിൽ നിന്നും നടപടി ഉണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.