കൊറോണ: സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി ഭിന്നശേഷിക്കാരി!
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി രാജിയെന്ന ഭിന്നശേഷികാരി!!
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി സ്വയം നിര്‍മ്മിച്ച മാസ്ക്കുകള്‍ സൗജന്യമായി നല്‍കി രാജിയെന്ന ഭിന്നശേഷികാരി!!
കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് തിരുമല കുന്നപ്പുഴ സ്വദേശിയായ രാജി മാസ്ക്കുകള്‍ തുന്നാന്‍ ആരംഭിച്ചത്.
സ്വന്തമായി വീട്ടില്‍ നിര്‍മ്മിച്ച ആയിരത്തിലധികം മാസ്ക്കുകളാണ് രാജി സൌജന്യമായി വിതരണം ചെയ്തത്. പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായാണ് രാജി മാസ്ക്കുകള്‍ നല്‍കിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയെ നേരിട്ട് കണ്ടാണ് രാജി മാസ്ക്കുകള്‍ കൈമാറിയത്.
കൊറോണ വൈറസ്: മാസ്ക്കുകള്‍ തുന്നി ഇന്ത്യയുടെ പ്രഥമ വനിത!
വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ മോഹനന്‍, മാനേജര്‍ മൊയ്തീന്‍ക്കുട്ടി എന്നിവരും പങ്കെടുത്തു. രാജിയെപോലെ തയ്യലറിയാവുന്നവര്‍ ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാസ്ക്കുകള്‍ നിര്‍മ്മിക്കാന്‍ മുന്‍പോട്ട് വരണമെന്ന് രാജിയെ അഭിന്ദിച്ചുകൊണ്ട് ആരോഗ്യ മന്ത്രി പറഞ്ഞു.
തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണന്‍ ഉണ്ണിയുടെയും മകളാണ് രാജി. അമ്മയില്‍ നിന്നുമാണ് രാജി തയ്യല്‍ കണ്ടുപഠിച്ചത്. ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ രാജി ഉദ്ദേശിക്കുന്നില്ല. ഇനിയും കഴിയുന്നത്രയും മാസ്ക്കുകള്‍ തയാറാക്കി ആരോഗ്യ വകുപ്പിന് കൈമാറാനാണ് രാജിയുടെ തീരുമാനം.