Gold Rate Today: റെക്കോര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില താഴേയ്ക്ക്, ഇന്ന് കുറഞ്ഞത് പവന് 400 രൂപ
Gold Rate Today: ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ സ്വര്‍ണവില പവന് 400 കുറഞ്ഞു. 42,480 രൂപയാണ് ഇന്നത്തെ വില.
Gold Rate Today: വ്യാഴാഴ്ചത്തെ റെക്കോര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില പതിയെ താഴേയ്ക്ക്... ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണം പവന് 400 രൂപ കുറഞ്ഞു.
സംസ്ഥാനത്തെ സ്വർണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണവില. ഇന്ന് വിപണി ആരംഭിച്ച അവസരത്തില്‍ തന്നെ സ്വര്‍ണവില പവന് 400 കുറഞ്ഞു. 42,480 രൂപയാണ് ഇന്നത്തെ വില. ഇന്ന് ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5,310 രൂപയാണ് വിപണി നിരക്ക്.
Also Read: Gold at Record Rate: റെക്കോര്‍ഡ് തകര്‍ത്ത് വീണ്ടും സ്വര്‍ണവില, ഒരു പവന് 42,880 രൂപയിലെത്തി
അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ ആഗോളതലത്തിലും സ്വര്‍ണ വിലയില്‍ വര്‍ദ്ധന ഉണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് ഇപ്പോഴത്തെ വില വര്‍ദ്ധനയ്ക്ക് കാരണം. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കിയിട്ടുണ്ട്.. പണപ്പെരുപ്പം മറികടക്കാനുള്ള ലക്ഷ്യത്തിലാണ് പലിശ നിരക്ക് കൂട്ടിയത്.
2023 തുടക്കം മുതല്‍ സ്വര്‍ണ വിപണി കുതിയ്ക്കുകയാണ്. ജനുവരി 1 മുതല്‍ സ്വര്‍ണവില 40,000 ത്തിന് മുകളിലാണ്. അടുത്തിടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. അന്ന് പവന് 42,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയുമാണ്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
കേന്ദ്രബജറ്റ് അവതരിപ്പിച്ച ബുധനാഴ്ച മുതല്‍ സ്വര്‍ണവിപണിയില്‍ കാര്യമായ മാറ്റം കാണുന്നുണ്ട്. ബുധനാഴ്ച സംസ്ഥാനത്ത് സ്വർണവില രാവിലെയും ഉച്ചയ്ക്കുമായി രണ്ടുതവണയായി 400 രൂപ കൂടിയിരുന്നു. കൂടാതെ, ബജറ്റില്‍ ഇറക്കുമതി ചെയ്യുന്ന സ്വർണാഭരണങ്ങൾക്ക് 3% നികുതി വര്‍ദ്ധിപ്പിച്ചു. മുന്‍പ് 22 % ആയിരുന്ന ഇറക്കുമതി നികുതി 25% ആയി ഉയര്‍ത്തി. കൂടാതെ ഇറക്കുമതി തീരുവയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ 15% ആണ് ഇറക്കുമതി തീരുവ. 3% ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോല്‍ ഇത് 18% മായി ഉയരും. അതായത്, അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം..