തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിൽ കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല ആസൂത്രണ വിഭാഗം ഡയറക്ടർ കുഴഞ്ഞുവീണു മരിച്ചു.  അൻപത്തിയൊമ്പതുകാരനായ ഡോ. അനി എസ് ദാസാണ് കുഴഞ്ഞുവീണു മരിച്ചത്.  മരണകാരണം ഹൃദയാഘാതമാണെന്നാണ്  പ്രാഥമിക നിഗമനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോഴിക്കോട് കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം!


കുടപ്പനക്കുന്ന് ദൂരദർശൻ കേന്ദ്രത്തിൽ ഇന്നലെ വൈകുന്നേരം  6:10 നായിരുന്നു സംഭവം. പരിപാടി ആരംഭിച്ച് 10 മിനിട്ട് കഴിഞ്ഞശേഷം അവതാകരൻ ഷാഹുൽ ഹമീദിന്റെ ആദ്യ ചോദ്യത്തിനുള്ള മറുപടി പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയിൽ നിന്നും ഡോ. അനി എസ് ദാസ് കുഴഞ്ഞു വീഴുകയായിരുന്നു.  ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അദ്ദേഹം കേരള കാർഷിക സർവകലാശാല കമ്മ്യൂണിക്കേഷൻ മേധാവിയായും സേവനം അനുഷ്ഠിക്കുകയായിരുന്നു. കേരള ഫീഡ്സ്, ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, പൗൾട്രി ഡെവലെപ്പ്മെന്റ് കോർപ്പറേഷൻ, കേരള മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ മാനേജിംഗ് ഡയറക്ടറായി ജോലി നോക്കിയിരുന്നു.


Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും; ശനി കൃപയാൽ എല്ലാകാര്യങ്ങളിലും നേട്ടം!


ഡോ. അനി എസ് ദാസ് കൊല്ലം കടയ്ക്കൽ തെക്കേമഠം കുടുംബാം​ഗമാണ്.  നിലവിൽ അദ്ദേഹം എറണാകുളം തൃപ്പൂണിത്തുറയിലാണ് താമസിച്ചിരുന്നത്. കടവന്ത്ര ഇന്ദിരാ​ഗാന്ധി സഹകരണ ആശുപത്രിയിലെ ഫാർമസി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. വിജിയാണ് ഭാര്യ. ഒരു മകളാണുള്ളത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഉച്ച കഴിഞ്ഞ് കടയ്ക്കലിലെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് റിപ്പോർട്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.