Kozhikode: കോഴിക്കോട് കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം!

Dead Body Found Burned Inside Car: കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്.  എന്നാൽ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jan 13, 2024, 07:24 AM IST
  • കൂടരഞ്ഞിയിൽ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
  • കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയായിരുന്നു സംഭവം
  • ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്
Kozhikode: കോഴിക്കോട് കാര്‍ കത്തിനശിച്ചു, ഡ്രൈവിങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം!

കോഴിക്കോട്: കൂടരഞ്ഞിയിൽ തീപിടിച്ച കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.  സംഭവം കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ അര്‍ധരാത്രിയോടെയായിരുന്നു നടന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആളുടെ മൃതദേഹമാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. 

Also Read: മകരപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് കാർ കത്തുന്നത് കണ്ടതും തുടർന്ന് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.  വിവരമറിഞ്ഞെത്തിയ തിരുവമ്പാടി പോലീസ് തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട് പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫിന്റെ ഉടമസ്ഥതയിലുള്ള മാരുതി ആൾട്ടോ കാറാണ് കത്തി നശിച്ചതെന്നാണ് റിപ്പോർട്ട്.  എന്നാൽ മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

Also Read: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും; ശനി കൃപയാൽ എല്ലാകാര്യങ്ങളിലും നേട്ടം!

സംഭവത്തിൽ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.   അഗസ്ത്യൻ ജോസഫ് ഇന്നലെ വീട്ടിൽ നിന്നും പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഇനി ഈ മൃതദേഹം അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് അറിയാൻ പരിശോധന ആവശ്യമാണ്. ഇന്ന് ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News