തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് റോഡിലെ കുഴിയടക്കത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ഉപരോധസമരം നടത്തി ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. റോഡ് നഗരസഭയുടേതല്ലയെന്നാണ് മേയറുടെ നിലപാട്. കഴക്കൂട്ടം ദേശീയ പാതയിൽ നിന്ന് കുളത്തൂർ റോഡിലേക്ക് പ്രവേശിക്കുന്ന പാതയെ ചൊല്ലിയാണ് തർക്കം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മാസം മുൻപാണ് റോഡിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കഴക്കൂട്ടം ആറ്റിൻകുഴിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്. ദേശീയപാതയിൽ നിന്നും കുളത്തൂർ റോഡിലേക്ക് കയറുന്ന വെറും നൂറു മീറ്റർ റോഡിനെക്കുറിച്ചാണ് തർക്കം. റോഡ് പി.ഡബ്ല്യൂ.ഡിയുടേതാണെന്ന് നഗരസഭയും നഗരസഭയുടേതാണെന്ന് പറഞ്ഞ് പി.ഡബ്ല്യൂ.ഡിയും കൈയൊഴിയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. 

Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി


എന്നാൽ  പി ഡബ്ലിയു ഡി ലിസ്റ്റിൽ ഈ റോഡ് ഉൾപ്പെടിട്ടില്ല. ഇത് സംബന്ധിച്ച് മേയർക്ക് പരാതി സമർപ്പിച്ചപ്പോൾ റോഡ് പി.ഡബ്ല്യൂ.ഡിയുടേത് തന്നെയാണെന്നാണ് കിട്ടിയ മറുപടി. 2015 ൽ ദേശീയ ഗെയിംസ് നടന്നപ്പോൾ കഴക്കൂട്ടത്തെ സമീപ റോഡുകൾ റീ ടാർ ചെയ്തിരുന്നു. ഇതിൽ തെറ്റിദ്ധരിച്ചാണ് പി.ഡബ്ല്യൂഡിയുടേതാണ് റോഡെന്ന് നഗരസഭ പറയുന്നതെന്നാണ് വാദം. 


ആരെങ്കിലും എത്രയും വേഗം ഉത്തരവാദിത്തം ഏറ്റെടുത്ത് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. എലിവേറ്റഡ് ഹൈവേ നിർമ്മാണം നടക്കുന്നതിനാൽ കഴക്കൂട്ടത്തേക്ക് വേഗത്തിൽ എത്താൻ വാഹന യാത്രികർ ആശ്രയിക്കുന്ന റോഡാണിത്. 

Read Also: Kapico Resort Demolition: തീരദേശ പരിപാലന ചട്ട ലംഘനം: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിക്കും


റോഡിലെ കുഴികൾ കാരണം മഴ പെയ്താൽ വെള്ളം നിറഞ്ഞ് കുഴിയുടെ ആഴം അറിയാതെ നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കെ.എസ്.ആർ.ടി.സി ബസുകളടക്കം വലിയ വാഹനങ്ങൾ കടന്ന് പോകുന്ന ഈ റോഡ് എത്രയും വേഗം ടാറ് ചെയ്യണമെന്നാണ് സമീപവാസികൾ ആവശ്യപ്പെടുന്നത്.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.