ആലപ്പുഴ: Kapico Resort Demolition: തീരദേശ പരിപാലന ചട്ട ല൦ഘിനം നടത്തിയ ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിച്ച് നീക്കും. ജില്ലാ കലക്‌ടർ കൃഷ്ണാതേജയുടെ നേതൃത്വത്തിലാവും പൊളിക്കൽ നടപടികൾ നടക്കുന്നത്. ഇന്ന് രാവിലെ പത്തിന് പൊളിക്കൽ നടപടികൾ ആരംഭിക്കും. ഇതിന് മുന്നോടിയായി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലാഭരണകൂടം തിരിച്ച് പിടിച്ചിരുന്നു. പൊളിക്കുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനകം നീക്കം ചെയ്യാനാണ് ജില്ലാ ഭരണകൂടം പദ്ധതിയിടുന്നത്.
Also Read: സ്ത്രീധന പീഡനം: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ!
ആലപ്പുഴ നെടിയംത്തുരുത്തിൽ വേമ്പനാട്ടുകായലിൻ്റെ തീരത്താണ് കാപ്പിക്കോ റിസോർട്ട് പണിതുയർത്തിയത്. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ് മുത്തറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേർന്നായിരുന്നു റിസോർട്ട് നിർമ്മിച്ചത്. കാപ്പിക്കോ കേരള റിസോർട്ട് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്താണ് റിസോർട്ട് നിർമ്മിച്ചത്. തീരദേശ പരിപാല ചട്ടലംഘനം ചൂണ്ടിക്കാട്ടി പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികൾ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ കെട്ടിടം പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും സുപ്രീംകോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. എങ്കിലും കോവിഡ് മഹാമാരി കാരണം പൊളിക്കൽ നടപടി തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. ശേഷം കഴിഞ്ഞ മാസം ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ വിഷയത്തിൽ ഇടപെടുകയും, ഉദ്യോഗസ്ഥരുമായി നേരിട്ടെത്തി റിസോർട്ട് കയ്യേറിയ 2.9 ഹെക്ടർ ഭൂമി ജില്ലാ ഭരണകൂടം തിരിച്ച് പിടിക്കുകയും ചെയ്തു.
Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ
2013-ൽ ഹൈക്കോടതിയും 2020 ജനുവരിയിൽ സുപ്രീംകോടതിയും കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് ഉത്തരവിട്ടെങ്കിലും അന്നത്തെ സാഹചര്യം കാരണം നടപടി ക്രമങ്ങൾ പിന്നെയും നീണ്ടു. കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച ശേഷം പൊളിക്കൽ നടപടികളിലേക്ക് കടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...