മജിസ്ട്രേറ്റിനും രക്ഷയില്ല; തെരുവുനായുടെ ആക്രമണത്തിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിന് പരുക്ക്
പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ ആക്രമണം. വൈകുന്നേരം ഏഴുമണിയോടെ സംഭവം. മജിസ്ട്രേലിനെ കൂടാതെ രണ്ടുപേർക്കും ഇതേ സമയത്ത് നായയുടെ കടിയേട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം രാത്രിയിൽ നടക്കാൻ ഇറങ്ങിയപ്പോഴാണ് മജിസ്ട്രേറ്റിന് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന് തെരുവ് നായയുടെ ആക്രമണം. വൈകുന്നേരം ഏഴുമണിയോടെ സംഭവം. മജിസ്ട്രേലിനെ കൂടാതെ രണ്ടുപേർക്കും ഇതേ സമയത്ത് നായയുടെ കടിയേട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം രാത്രിയിൽ നടക്കാൻ ഇറങ്ങിയപ്പോഴാണ് മജിസ്ട്രേറ്റിന് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
ഉടൻതന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രാഥമിക ചികിത്സ നൽകി. നിലവിൽ മജിസ്ട്രേറ്റ് ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. അതിനിടെ ഏഴരയോടെ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനും നായയുടെ കടിയേറ്റിരുന്നു. ഇയാളെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
അതേസമയം, മജിസ്ട്രേറ്റിന് ആക്രമിച്ച നായ തന്നെയാണോ സുരക്ഷാ ജീവനക്കാരെയും ആക്രമിച്ചത് എന്നത് വ്യക്തമല്ല. പലതവണ തെരുവിനായ് ശല്യം ഉന്നയിച്ചിട്ടും, നടപടി എടുക്കാത്ത അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിരവധി പേർക്കാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റത്. കോഴിക്കോട് വന്ധ്യംകരിച്ച നായ പ്രസവിച്ചതും അധികാരികൾക്ക് നേരെയുള്ള വിമർശനത്തിന് വഴിയൊരുക്കിയിരുന്നു.
തിരുവനന്തപുരത്ത് നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ കഴിഞ്ഞ ദിവസം മരിച്ചു. നിരവധി ബൈക്ക് യാത്രികർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. അതേസമയം തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.