പൊതുജനങ്ങള്‍ക്കായി `റീല്‍സ്` മത്സരവുമായി ജില്ലാ മെഡിക്കല്‍ ഓഫീസ്
പ്രായ പരിധി ബാധകമല്ല. റീല്‍സിന്റെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്‍ഡാണ്. ഡിജിറ്റല്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ റീല്‍സ് തയ്യാറാക്കാം. സമ്മാനത്തിനായി തെരഞ്ഞെടുക്കുന്ന വീഡിയോയുടെ ഉടമസ്ഥാവകാശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 7500 രൂപ, 5000 രൂപ, 2500 രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കും.
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി 'റീല്‍സ് ' മത്സരം സംഘടിപ്പിക്കുന്നു. പരിസ്ഥിതി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 'ഒരേയൊരു ഭൂമി 'എന്ന സന്ദേശത്തെ അടിസ്ഥാനമാക്കി എന്‍ട്രികള്‍ സമര്‍പ്പിക്കണം. മത്സരാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം.
പ്രായ പരിധി ബാധകമല്ല. റീല്‍സിന്റെ പരമാവധി ദൈര്‍ഘ്യം 60 സെക്കന്‍ഡാണ്. ഡിജിറ്റല്‍ ക്യാമറയിലോ മൊബൈല്‍ ഫോണിലോ റീല്‍സ് തയ്യാറാക്കാം. സമ്മാനത്തിനായി തെരഞ്ഞെടുക്കുന്ന വീഡിയോയുടെ ഉടമസ്ഥാവകാശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും. വിജയികളാകുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 7500 രൂപ, 5000 രൂപ, 2500 രൂപ എന്നിങ്ങനെ സമ്മാനമായി നല്‍കും.
Read Also: ഇടുക്കിയിലെ ഹർത്താൽ പൂർണം; ടൗണും വീടുകളുമടക്കം പരിസ്ഥിതി ലോല മേഖലയാകുമ്പോൾ ആശങ്കയിൽ കുമളിയിലെ ജനം
മത്സരത്തിനായി തയ്യാറാക്കിയ റീല്‍സുകളോടൊപ്പം താമസം തെളിയിക്കുന്ന രേഖയും അപേക്ഷകരുടെ മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തി ജൂണ്‍ 20 വെകുന്നേരം അഞ്ച് മണിക്ക് മുന്‍പായി covidiecnhmdmotvm@gmail.com എന്ന മെയിലിലേക്കോ 9995566071 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്കോ അയക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995566071.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...