തിരുവനന്തപുരം: സംസ്ഥാനത്ത് 14 ൽ 11 ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് പ്രസിഡന്റുമാർ അധികാരത്തിലേറി.  യുഡിഎഫിന് മൂന്നിടങ്ങളിൽ മാത്രമാണ് അധികാരം ലഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

വയനാട്ടിൽ (Wayanad) രണ്ടു മുന്നണികളും ഒപ്പത്തിനൊപ്പമായതിനെ തുടർന്ന് നടന്ന നറുക്കെടുപ്പിലാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫിനാണ് ഭരണം.   എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ യുഡിഎഫിനും ഭരണം ലഭിച്ചു. 


Also Read: Actress Attack Case: പുതിയ പ്രോസിക്യൂട്ടറെ ജനുവരി നാലിന് നിയമിക്കും 


പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് (Thiruvananthapuram) യുഡിഎഫിന് ആളില്ലാത്തതിനാൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി. സുരേഷ് കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. പത്തനംതിട്ടയിൽ സിപിഎമ്മിലെ അഡ്വ. ഓമല്ലൂർ ശങ്കരനെ തിരഞ്ഞെടുത്തു.  ആലപ്പുഴയിൽ  സിപിഎമ്മിലെ കെ. ജി. രാജേശ്വരിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. 


കാസർഗോഡ് (Kasargod) സിപിഎമ്മിലെ ബേബി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.  കണ്ണൂരിൽ സിപിഎമ്മിലെ പി പി ദിവ്യയെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു.   തൃശൂർ ജില്ലാ പഞ്ചായത്തിൽ സിപിഎമ്മിലെ പി കെ ഡേവിസിനെ തിരഞ്ഞെടുത്തു.  സിപിഎമ്മിലെ കെ ബിനുമോളെയാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. 


വയനാട്ടിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ സംഷാദ് മരക്കാറിനെ തിരഞ്ഞെടുത്തു. കോട്ടയത്ത് (Kottayam) കേരള കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മിയെ തിരഞ്ഞെടുത്തു.