Arjun: മൃതദേഹം അർജുന്റേത്; സ്ഥിരീകരിച്ച് ഡിഎൻഎ ഫലം
Arjun DNA Test: ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ബെംഗളൂരു: ഗംഗാവലി പുഴയിൽ ലോറിയിലെ കാബിനിൽ നിന്ന് ലഭിച്ച മൃതദേഹം ഷിരൂർ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഡിഎൻഎ ഫലത്തിലാണ് മൃതദേഹം അർജുന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്ന് തന്നെ അർജുന്റെ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകും. അർജുന്റെ സഹോദരൻ അഭിജിത്തും സഹോദരി ഭർത്താവ് ജിതിനും ആംബുലൻസിൽ ഒപ്പമുണ്ടാകും. കർണാടക പോലീസും ആംബുലൻസിനെ അനുഗമിക്കും.
ALSO READ: കണ്ണീർ പുഴയായി അർജുൻ; ഗംഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രം
മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചിലവുകൾ എല്ലാം കർണാടക സർക്കാരാണ് വഹിക്കുക. ഇന്നലെ വൈകിയാണ് ഫോറൻസിക് ലാബിൽ സാമ്പിൾ എത്തിച്ചത്. രാവിലെ മുതൽ പരിശോധന ആരംഭിച്ചു. ബുധനാഴ്ചയാണ് ഗംഗാവലി പുഴയിൽ നിന്ന് 12 അടി താഴ്ചയിൽ ലോറിയും കാബിനും കണ്ടെത്തിയത്.
ലോറിയുടെ കാബിനിൽ നിന്ന് മൃതദേഹഭാഗവും കണ്ടെത്തി. കരയിൽ നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെ നേവി മാർക്ക് ചെയ്ത സിപി2 പോയിന്റിൽ നിന്നാണ് ലോറി കണ്ടെത്തിയത്. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥ എന്നിവരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുമെന്ന് കർണാടക സർക്കാർ അറിയിച്ചു. എട്ട് പേരാണ് ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.