Arjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രം

Shirur Landslide: അർജുൻ ഉപയോ​ഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാ​ഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 03:04 PM IST
  • ഇന്നലെ ലോറിയുടെ കാബിനിൽ മൃതദേഹം കണ്ടെത്തിയിരുന്നു
  • ലോറിയുടെ കാബിനിൽ നിന്ന് ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനായാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്
Arjun: കണ്ണീർ പുഴയായി അർജുൻ; ​ഗം​ഗാവലി തിരികെ നൽകിയത് അച്ഛൻ മകനായി വാങ്ങിയ സമ്മാനം മാത്രം

ബെം​ഗളൂരു: ​ഗം​ഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനിൽ നിന്ന് മകനായി വാങ്ങിയ കളിപ്പാട്ട ലോറി കണ്ടെത്തി. അർജുൻ ഉപയോ​ഗിച്ചിരുന്ന രണ്ട് ഫോണുകളും വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ബാ​ഗ്, വാച്ച് എന്നിവയും ലോറിയുടെ കാബിനിൽ നിന്ന് കണ്ടെത്തി.

​ഗം​ഗാവലി പുഴയിൽ നിന്ന് ലോറി പുറത്തെടുത്ത ശേഷം ഇന്ന് ലോറി പൊളിച്ച് പരിശോധന നടത്തുന്നതിനിടെയാണ് അർജുൻ അവസാനമായി ഉപയോ​ഗിച്ചിരുന്ന വസ്തുക്കൾ കണ്ടെത്തിയത്. ഇന്നലെ ലോറിയുടെ കാബിനിൽ മൃതദേഹം കണ്ടെത്തിയിരുന്നു. ലോറിയുടെ കാബിനിൽ നിന്ന് ബാക്കി മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിനായാണ് ലോറി പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചത്.

ALSO READ: അർജുന്റെ ലോറിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു; ഡിഎൻഎ പരിശോധനയ്ക്ക് അയക്കും

കഴിഞ്ഞ ദിവസം ലോറിയുടെ കാബിനിൽ നിന്ന് 75 ശതമാനം മൃതദേഹാവശിഷ്ടങ്ങളാണ് പുറത്തെടുത്തതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചിരുന്നു. അർജുൻ അവസാന സമയങ്ങളിൽ ഉപയോ​ഗിച്ചിരുന്ന വസ്തുക്കൾ ലഭിക്കുകയാണെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് ആ​ഗ്രഹിക്കുന്നുവെന്ന് അധികൃതരെ അറിയിച്ചതായി അർജുന്റെ സഹോദരി ഭ‍ർത്താവ് ജിതിൻ പറഞ്ഞു. ഇക്കാര്യം അർജുന്റെ ഭാര്യ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും ജിതിൻ പറഞ്ഞു.

അർജുന്റെ മകന്റെ കളിപ്പാട്ട ലോറി കാബിനിൽ നിന്ന് പുറത്തെടുത്തപ്പോൾ കണ്ടു നിന്നവരുടെയെല്ലാം കണ്ണ് നിറഞ്ഞു. ദൂരയാത്ര പോകുമ്പോൾ മകന്റെ ഓർമ്മകളെ ഒപ്പം കൂട്ടാനായാണ് അർജുൻ കളിപ്പാട്ടം കൊണ്ടുപോയത്. ചെളി നിറഞ്ഞ നിലയിലാണ് കാബിൻ പുറത്തെടുത്തത്. പിന്നീട് കരയിലെത്തിച്ച് കാബിൻ വെട്ടിപ്പൊളിച്ച് വെള്ളമടിച്ച് വൃത്തിയാക്കുകയായിരുന്നു. തുടർന്നാണ് കാബിനകത്ത് പരിശോധന നടത്തിയത്. രാവിലെ നടന്ന പരിശോധനയിൽ ഒരു അസ്ഥിക്കഷ്ണവും ലഭിച്ചിരുന്നു. അ‍ർജുന്റെ കാബിനിൽ നിന്ന് ലഭിച്ച സാധനങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News