തി​രു​വ​ന​ന്ത​പു​രം​:​  ആരോപണമെന്ന പേരിൽ സർക്കാർ ജീവനക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യരുതെന്ന് കാണിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ. ഇത്തരത്തിൽ എടുക്കുന്ന കേസുകൾ മൂലം ജീവനക്കാരുടെ ഭാവി അവതാളത്തിലാവുമെന്നും ഇത് ഭരണ പരമായി നിരവധി ആശയക്കുഴപ്പങ്ങളിലേക്കടക്കം നയിക്കുമെന്നും സർക്കുലറിൽ ലോക്നാഥ് ബെഹറ ചൂണ്ടിക്കാണിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ:UDF ടിക്കറ്റിൽ മത്സരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ച Justice Kemal Pasha


ക്രിമനൽ കേസുകളിലും ജീവനക്കാർക്കെതിരെ കേസെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. പ​രാ​തി​ ​ല​ഭി​ച്ചാ​ല്‍​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണ​വും​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണ​വും​ ​ന​ട​ത്തി​യ​ ​ശേ​ഷം​ ​മ​തി​ ​കേ​സ് ​എ​ടു​ക്കു​ന്ന​തെ​ന്നും​ ​DGP​ ​ജി​ല്ലാ​പൊ​ലീ​സ് ​മേ​ധാ​വി​മാ​ര്‍​ക്കും​ ​സ്റ്റേ​ഷ​ന്‍​ ​ഹൗ​സ് ​ഓ​ഫീ​സ​ര്‍​മാ​ക്കും​ ​അ​യ​ച്ച​ ​സ​ര്‍​ക്കു​ല​റി​ല്‍​ ​നി​ര്‍​ദ്ദേ​ശി​ച്ചു.​ ​സ​ര്‍​ക്കാ​ര്‍​ ​ജീ​വ​ന​ക്കാ​രു​ടെ​ ​കേ​സു​ക​ള്‍​ക്കാ​യി​ ​സാ​ധാ​ര​ണ​ ​പൗ​ര​ന്മാ​രെ​ ​അ​പേ​ക്ഷി​ച്ച്‌ ​പ്ര​ത്യേ​ക​ ​വ്യ​വ​സ്ഥ​ക​ള്‍​ ​രൂ​പീ​ക​രി​ക്കു​ന്ന​തി​നെ​ ​കു​റി​ച്ചും​ ​സ​ര്‍​ക്കു​ല​റി​ല്‍​ ​പ​റ​യു​ന്നു​ണ്ട്.


ALSO READ:പാകിസ്ഥാനിൽ രണ്ട് ഹിന്ദു പെൺക്കുട്ടികളെ തട്ടി കൊണ്ടുപോയി ഭീഷിണിപ്പെടുത്തി ഇസ്ലാമിലേക്ക് മതം മാറ്റി


ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​പേ​രി​ല്‍​ ​മാ​ത്രം​ ​സ​ര്‍​ക്കാ​ര്‍​ ​ജീ​വ​ന​ക്കാ​ര്‍​ (Govt Employees)ക്കെ​തി​രെ​ ​FIR ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്യ​രു​ത്.​ ​സാ​ധാ​ര​ണ​ ​സ​ര്‍​ക്കാ​ര്‍​ ​ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ​ ​പ​രാ​തി​ ​ല​ഭി​ച്ചാ​ല്‍​ ​വേ​ഗ​ത്തി​ല്‍​ ​കേ​സ് ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്യു​ന്ന​ ​രീ​തി​യാ​ണു​ള്ള​ത്.​ ​സ​ര്‍​ക്കാ​ര്‍​ ​ജീ​വ​ന​ക്കാ​ര്‍​ ​ആ​യ​തി​നാ​ല്‍​ ​ത​ന്നെ​ ​വ​സ്തു​താ​പ​ര​മ​ല്ലാ​ത്ത​തും​ ​വ്യ​ക്ത​ത​യി​ല്ലാ​ത്ത​തും​ ​മ​നഃ​പൂ​ര്‍​വം​ ​അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​ ​ദു​രാ​രോ​പ​ണ​ങ്ങ​ള്‍​ ​ഉ​യ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​ഈ​ ​വ​ശ​ങ്ങ​ളെ​ല്ലാം​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മേ​ ​എ​ഫ്.​ഐ.​ആ​ര്‍​ ​ര​ജി​സ്റ്റ​ര്‍​ ​ചെ​യ്യാ​വൂ.​ ​ആ​രോ​പ​ണം​ ​ഉ​ണ്ടാ​വു​ക​യാ​ണെ​ങ്കി​ല്‍​ ​ആ​രോ​പ​ണ​വി​ധേ​യ​ന്റെ​ ​ഭാ​ഗം​ ​വി​ശ​ദീ​ക​രി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ന​ല്‍​ക​ണം.​ ​-​ ​ഡി.​ജി.​പി​ ​ഓ​ര്‍​മ്മി​പ്പി​ച്ചു.


സ​ര്‍​ക്കാ​ര്‍​ ​ജീ​വ​ന​ക്കാ​ര്‍​ ​ത​ങ്ങ​ളു​ടെ​ ​ചു​മ​ത​ല​ക​ള്‍​ ​നി​ര്‍​വ​ഹി​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​നഃ​പൂ​ര്‍​വ​മ​ല്ലാ​തെ​യോ​ ​വ്യ​ക്തി​താ​ല്‍​പ​ര്യ​ങ്ങ​ളി​ല്ലാ​തെ​യോ​ ​പ്ര​വ​ര്‍​ത്തി​ച്ചേ​ക്കാം.​ ​എ​ന്നാ​ല്‍,​ ​ഇ​ത് ​മ​റ്റു​ചി​ല​ ​വ്യ​ക്തി​ക​ളെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ച്ചേ​ക്കാ​മെ​ന്നും​ ​സ​ര്‍​ക്കു​ല​റി​ല്‍​ ​പ​റ​യു​ന്നു. അ​തേ​സ​മ​യം,​​​ ​ഡി.​ജി.​പി​യു​ടെ​ ​സ​ര്‍​ക്കു​ല​ര്‍​ ​നി​ല​വി​ലെ​ നിയമങ്ങളെ പാടെ നിരാകരിക്കുന്നതാണ്. കേസിൽ(Criminal Case) ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർക്ക് ഇത് ഇളവുണ്ടാക്കി നൽകുമെന്നാണ് നിയമവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക