തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ നിലപാട് മാറ്റി എന്ന് തെളിയിക്കാമെങ്കില്‍ പരസ്യമായി മാപ്പ് പറയാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രമേശ് ചെന്നിത്തല നല്‍കിയ അടിയന്തര പ്രമേയ നോട്ടിസിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നതു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അടിയന്തരമായി ചെയ്യാനുള്ള നടപടികളാണ്. ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്.


ALSO READ: #DecommissionMullaperiyarDam ന് പിന്തുണ അറിയിച്ചു നടൻ പൃഥ്വിരാജ്, രാഷ്ട്രീയം മാറ്റിവെച്ച് 40 ലക്ഷം ജീവനകൾക്ക് വേണ്ടി ഒന്നിക്കണമെന്ന് നടൻ


പുതിയ ഡാമിന്റെ വിശദമായ പദ്ധതിരേഖ കേരളം തയാറാക്കി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ ഏല്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. പുതിയ അണക്കെട്ടിന്റെ ആവശ്യകതയും സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ അലൈന്‍മെന്റ് നിശ്ചയിച്ചു.  


മേല്‍നോട്ട സമിതിയെ കേരളത്തിന്റെ കാര്യങ്ങള്‍ ബോധിപ്പിച്ചതുകൊണ്ടാണ് സുപ്രീംകോടതി വീണ്ടും കേസ് കേള്‍ക്കാന്‍ തയാറായത്. മുന്‍പ് കേരളത്തെ വിവരം ധരിപ്പിക്കാതെ തമിഴ്‌നാട് ഏകപക്ഷീയമായി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതായിരുന്നു രീതി. ഇതില്‍ മാറ്റം വരുത്തി. 


ALSO READ : Mullaperiyar Dam: പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതി ആഘാത പഠനം പുരോ​ഗമിക്കുന്നുവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ


ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം സഭയെ അറിയിച്ചു. മുല്ലപ്പെരിയാരില്‍ ശക്തമായ മഴ പെയ്താല്‍ ഒരു ദിവസം കൊണ്ട് നാല് അടി വരെ വെള്ളം ഉയരാം. ഇത് ആപല്‍ക്കരമായ സാഹചര്യമാണ്. ഇക്കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.