കോട്ടയം: വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലെങ്കിൽ ഇനി കോട്ടയം തലയോലപ്പറമ്പില്‍ എത്തിയാൽ മതി. സോജന്‍റെയും ഭാര്യ മേരിയുടെയും സ്ഥാപനത്തിൽ നിന്ന് ഇനി ആർക്കും ആവശ്യമുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം. ക്ലോത്ത് ബാങ്ക് എന്ന വ്യത്യസ്തമായ ആശയത്തിലൂടെ വസ്ത്രങ്ങൾ വേണ്ടവർക്ക് സഹായമാകുകയാണ് ഈ ദമ്പതികൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറുമാസമായി ഒരുപാടു പേരെ  സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് സോജൻ ജോസും ഭാര്യ മേരി സോജനും. ഇവരുടെ ഉടമസ്ഥയിൽ കോട്ടയം തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ ടെയിനിംഗ് സ്ഥാപനത്തിൽ സർക്കാർ സഹകരണത്തോടെ ആരംഭിച്ച വനിതകളുടെ തയ്യൽ പരിശീലന കോഴ്സിലേക്ക് പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ തുടങ്ങിയപ്പോഴാണ് ക്ലോത്ത് ബാങ്ക് എന്ന ആശയം ഉണ്ടായത്. 

Read Also: Robbery: കോഴിക്കോട് മോഡലിൽ കൊച്ചിയിലെ പെട്രോൾ പമ്പിലും കവർച്ച; 1,30,000 രൂപയും ഫോണും കവർന്നു


കോഴ്സ് പൂർത്തിയായിട്ടും സ്ഥാപനത്തിലേക്ക് വസ്ത്രങ്ങൾ എത്തിക്കൊണ്ടിരുന്നു. ഒരു തവണ ഉപയോഗിച്ചതും വിലകൂടിയതുമായ വസ്ത്രങ്ങൾ കണ്ടപ്പോൾ  ആർക്കെങ്കിലും ഉപകാരപ്പെടട്ടേയെന്നു കരുതിയാണ് ഇവർ ക്ലോത്ത് ബാങ്ക് തുടങ്ങിയത്. നല്ലതെന്ന് ഉറപ്പുള്ള വസ്ത്രങ്ങൾ മാത്രമേ ഇവർ സ്വീകരിക്കാറുള്ളു.  ഉപയോഗിക്കാത്തത് എ പ്ളസ് എന്നും ഒന്നോ രണ്ടോ തവണ ഉപയോഗിച്ചത് എ എന്നും ഉപയോഗിച്ചതെങ്കിലും പുതുമ നഷ്ടപ്പെടാത്തവ ബി പ്ളസ് എന്നും തരംതിരിക്കും. 


പൊട്ടിയ ബട്ടൻസ് മാറ്റിയും ആവശ്യമായ തുന്നൽ നടത്തിയും ഡ്രൈ ക്ളീൻ ചെയ്ത് തേച്ചുമടക്കി സൈസും മറ്റ് കാര്യങ്ങളും എഴുതിയാണ് പായ്ക്കറ്റുകളിലാക്കി ഷെൽഫിൽ വയ്ക്കുന്നത്. ആവശ്യക്കാർക്ക് അളവും മറ്റ് വിശദാംശങ്ങളും രജിസ്റ്ററിൽ രേഖപ്പെടുത്തി വസ്ത്രവുമായി മടങ്ങാം. ഗൗണുകൾ, കോട്ടുകൾ,​ ബ്രാൻഡഡ് ഷർട്ടുകൾ, പാന്റ്സുകൾ, ജീൻസുകൾ, കുട്ടികളുടെ ഉടുപ്പുകൾ ഇങ്ങനെ നീളുന്നു വസ്ത്രങ്ങളുടെ കളക്ഷൻ.

Read Also: Leptospirosis: എലിപ്പനി രോ​ഗബാധ വർധിക്കുന്നു; വയനാട്ടിൽ ജാ​ഗ്രതാ നിർദേശം നൽകി ആരോ​ഗ്യവകുപ്പ്


ജീവിതത്തിൽ ഒരു തവണ മാത്രം മതിയെന്നതിനാൽ നിരവധി പേരാണ് വിവാഹവസ്ത്രങ്ങൾ ഇവിടെ കൊണ്ടുവന്ന് കൊടുത്തിട്ടു പോകുന്നത്. ഇവ ഇവിടെ നിന്ന് ആവശ്യക്കാർക്ക് വാങ്ങാം. ഉപയോഗ ശേഷം ഡ്രൈക്ളീൻ ചെയ്ത് തിരികെ കൊ‌ടുക്കണമെന്നത്  മാത്രമാണ് നിബന്ധന. മികച്ച പ്രതികരണമാണ് ഈ സംരഭത്തിന് ജനങ്ങഴിവ്‍ നിന്നും ലഭിക്കുന്നത്. ഒഴിവ് സമയത്ത് വിദ്യാർത്ഥികളും വസ്ത്രങ്ങൾ തരം തിരിക്കാനും ഇസ്തിരിയിടാനും ഇവർക്കൊപ്പം കൂടാറുണ്ട്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.