ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിഎത്തിയ പതമൂന്നുകാരി വിദ്യാർത്ഥിനിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. ചൊവ്വാഴ്ച്ച വൈകിട്ട് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ ചികിത്സക്ക് എത്തച്ചപ്പോഴാണ് സംഭവം. ചികിത്സ നിഷേധിച്ച ഡോക്ടർക്കെതിരെ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോയ കുട്ടിക്ക് വഴിയിൽ വെച്ച് കലശലായ  വയറുവേദനയും ചർദ്ദിയും ഉണ്ടായിയതിനെ തുടർന്ന് അവശനിലയിലായതോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മുത്തച്ഛനാണ് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയൽ എത്തിച്ചത്. 

Read Also: കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച


ആദ്യം ആത്യാഹിതവിഭാത്തിൽ ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഡോക്ടറെ കാണിച്ചപ്പോൾ ഡോക്ടർ പരിശോധിച്ച ശേഷം പീഡിയാട്രിക് ഡോക്ടറെ കാണുവാൻ നിർദ്ദേശിച്ചു. എന്നാൽ പീഡിയാട്രീഷൻ കുട്ടിയെ പരിശോധിക്കാൻ തയ്യാറാകാതെ ജനറൽ മെഡിസിനിലേക്ക് റഫർ ചെയ്യുകയായിരുന്നു.


ഡോക്ടർ ചികിത്സിക്കാൻ തയ്യാറാകാത്തതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13 വയസ് പ്രായമുള്ള മകൾക്ക് ചികിത്സ നിരസിച്ച കുട്ടികളുടെ ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി നൽകി. ആശുപത്രിയിലെ ലാബ് ഉദ്ഘാടനത്തിന്‍റെ ഭാഗമായി എത്തിയ  കായകുളം എംഎൽഎ, യു പ്രതിഭയ്ക്കും സൂപ്രണ്ടിനും നഗരസഭ ചെയർ പേഴ്സനും ആണ് പരാതി നൽകിയത്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.