Shocking News: കൈമുട്ടിൽ 25 വർഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്; വേദനയുമായി എത്തിയ രോഗിയെ പരിശോധിച്ച ഡോക്ടർമാർ വരെ ഞെട്ടി
Shocking News: പതിനൊന്നാം വയസ്സിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ കടിച്ച പട്ടിയുടെ പല്ലാണ് 25 വർഷത്തിന് ശേഷം കണ്ടെത്തിയത്
ആലപ്പുഴ: അസഹ്യമായ കൈമുട്ട് വേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 36-കാരന്റെ കൈമുട്ടിൽ നിന്ന് കണ്ടെത്തിയത് 25 വർഷം മുൻപ് കടിച്ച പട്ടിയുടെ പല്ല്. ചേർത്തല തണ്ണീർമുക്കം കുട്ടിക്കൽ വൈശാഖിന്റെ കൈമുട്ടിൽ നിന്നാണ് പട്ടിയുടെ പല്ല് പുറത്തെടുത്തത്. പതിനൊന്നാം വയസ്സിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കെ തന്നെ കടിച്ച പട്ടിയുടെ പല്ലാണ് 25 വർഷത്തിന് ശേഷം കണ്ടെത്തിയത്.
കൈമുട്ട് വേദനയുമായാണ് വൈശാഖ് ആശുപത്രിയിലെത്തിയത്. പരിശോധനയിൽ മുട്ടില്‍ തൊലിയോടു ചേര്‍ന്ന് കൂര്‍ത്ത പല്ലിന്റെ പകുതിയോളം ഭാഗം കണ്ടെത്തി. പട്ടിയുടെ കടിയേറ്റ സമയത്ത് മുറിവിന് പ്രാഥമിക ചികിത്സ മാത്രമാണ് ചെയ്തിരുന്നത്. മുറിവുണങ്ങിയതിനാല്‍ തുടര്‍ചികിത്സ നടത്തിയില്ല. മുട്ടിന്റെ ഭാഗത്ത് തൊലിക്കടിയില്‍ ചെറിയ മുഴയായതോടെ പല ഡോക്ടര്‍മാരെയും കാണിച്ചെങ്കിലും പ്രശ്‌നം കണ്ടെത്തിയില്ല.
വർഷങ്ങൾക്കു ശേഷം കൈമുട്ടിൽ മുഴ വന്നതോടെ പലയിടങ്ങളിലും ചികിത്സതേടിയെങ്കിലും ഇത് മാറിയില്ല. കഴിഞ്ഞ ദിവസമാണ് ചേർത്തല താലൂക്ക് ആശുപത്രിയിൽ സർജൻ ഡോ. മുഹമ്മദ് മുനീറിന്റെ അടുത്ത് ചികിത്സ തേടിയെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ കൈമുട്ടിൽ അസാധാരണ വസ്തു കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയിലൂടെ ഇതു പുറത്തെടുത്തപ്പോഴാണ് നായയുടെ പല്ലാണെന്നു മനസ്സിലായത്.
മുഴ മാറ്റുന്നതിനിടെയാണ് പല്ലിന്റെ ഭാഗം തെളിഞ്ഞുവന്നത്. പ്രധാന ഞരമ്പുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു പല്ലിന്റെ ഭാഗം. തുടർന്നു വൈശാഖിനോട് അന്വേഷിച്ചപ്പോഴാണ് 25 വർഷം മുൻപ് വീടിനു സമീപത്തുവച്ച് നായയുടെ കടിയേറ്റ വിവരം പറഞ്ഞത്. ഡോക്ടർ മുഹമ്മദ് മുനീറിനൊപ്പം നഴ്സിങ് ഓഫിസർമാരായ വി.ശ്രീകല, സാന്ദ്ര സലിം, റിയ എന്നിവരും ശസ്ത്രക്രിയയിൽ സഹായികളായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.