Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു
കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.
കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) എം. ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. കേസിൽ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് കോടതി അനുമതിയോടെ എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വീഡിയോ കോൺഫറൻസ് വഴിയാണ് ശിവശങ്കറിനെ (M.Shivashankar) കോടതിയിൽ ഹാജരാക്കിയത്. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിൽ (Dollar Smuggling Case) ശിവശങ്കറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് കസ്റ്റംസിന്റെ ഈ നിര്‍ണായക നടപടി. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇക്കാര്യത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ 15 കോടിയോളം രൂപ ശിവശങ്കറിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഡോളറായി കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.
Also Read: Money Laundering Case: എം ശിവശങ്കറിന് കളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം
ഇതിനിടയിൽ കേസില്‍ എം. ശിവശങ്കര്‍ (M.Shivashankar) ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. അത് അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ഡോളര്‍ കടത്ത് കേസ് കോടതി ജാമ്യം നൽകിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.