Money Laundering Case: എം ശിവശങ്കറിന് കളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം

ഇന്ന് ഉച്ചയോടെ സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കളളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചത്.    

Written by - Ajitha Kumari | Last Updated : Jan 25, 2021, 05:44 PM IST
  • രണ്ടുകേസിലും ജാമ്യം ലഭിച്ചുവെങ്കിലും എൻഐഎ കേസ് കിടക്കുന്നതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല എന്നാണ് റിപ്പോർട്ട്.
  • നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു.
  • ഇതിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Money Laundering Case: എം ശിവശങ്കറിന് കളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം

കൊച്ചി: കളപ്പണം വെളുപ്പിക്കൽ കേസിലും (Money Laundering Case) എം ശിവശങ്കറിന് ജാമ്യം ലഭിച്ചു.  ഇന്ന് ഉച്ചയോടെ സ്വർണ്ണക്കടത്ത് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് കളളപ്പണം വെളുപ്പിക്കൽ കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചത്.  

രണ്ടുകേസിലും ജാമ്യം ലഭിച്ചുവെങ്കിലും എൻഐഎ (NIA) കേസ് കിടക്കുന്നതിനാൽ ശിവശങ്കറിന് പുറത്തിറങ്ങാൻ കഴിയില്ല എന്നാണ് റിപ്പോർട്ട്.  നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിവശങ്കറിന്റെ (M. Shivashankar) ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ശിവശങ്കർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ അനുവദിച്ചിരുന്നു.  ഇതിലാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

Also Read:Gold Smuggling Case: എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു  

സ്വർണ്ണക്കടത്ത് കേസിൽ (Gold Smuggling Case) നവംബർ 24 നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാലാണ് ഈ കേസിൽ ജാമ്യം അനുവദിച്ചത്.  കേസിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ കസ്റ്റംസ് ആരംഭിക്കുന്നേയുളളു.  കേസിലെ നടപടിക്രമങ്ങൾ പൂർത്ഥിയാക്കാൻ മൂന്നുമാസമെങ്കിലും വേണമെന്നാണ് നിഗമനം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News