തിരുവനന്തപുരം: തിരഞ്ഞെടുപ്പ് (Assembly Election) പടിവാതിൽക്കൽ എത്തി നിൽക്കെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി. ഡോളർ കടത്ത്  കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷ് മൊഴിനൽകിയതായാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തൽ. . സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും കൂടിയും സംഭവത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ കസ്റ്റംസ് ഹൈക്കോടതിയിൽ (High Court) സത്യവാങ്മൂലം സമർപ്പിച്ചു. മുഖ്യമന്ത്രിക്ക് യു.എ.ഇ കോൺസുൽ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാൻ ജയിലിൽ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. മുഖ്യമന്ത്രിയും സ്പീക്കറും ഡോളർ കടത്തിയിട്ടുണ്ട്. വിവിധ ഇടപാടുകളിൽ ഉന്നതർ കമീഷൻ കൈപ്പറ്റി. ഇടപാടുകൾക്ക് താൻ സാക്ഷിയാണെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.


ALSO READ: Covid Vaccination : ആരോ​ഗ്യ മന്ത്രി KK Shailaja യും മന്ത്രിമാരായ E Chandrasekharan നും Ramachandran Kadannappally നും ആദ്യ Covid Vaccine Dose സ്വീകരിച്ചു


2020 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം (Trivandrum) വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളർ ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു ദുബായിലേക്കു കടത്തി എന്നാണ് നേരത്തെ സ്വപ്ന വെളിപ്പെടുത്തിയിരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അടക്കം കേസിൽ പ്രതിസ്ഥാനത്തുണ്ട്.


ALSO READ: Uttar Pradesh: നിങ്ങള്‍ പ്രസവിച്ച കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ എന്തിന് വഹിക്കണം? വിവാദമായി BJP MLAയുടെ പരാമര്‍ശം


അതേസമയം സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസിന്റെ (Customs) നടപടി ഇനി എന്തായിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത് സംബന്ധിച്ച് സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സ്പീക്കറെയോ,മുഖ്യമന്ത്രിയെയോ ചോദ്യം ചെയ്യാൻ കസ്റ്റംസ് അനുവാദം വാങ്ങിക്കുമോ എന്നടക്കം വലിയ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.