Thiruvananthapuram : ഡോളർ കടത്ത് കേസിൽ (Dollor Smuggling Case ) മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുണ്ടെന്ന് പ്രതിയുടെ മൊഴി നിയമസഭയും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല. കേസ് കോടതിയുടെ പരിഗണയിൽ ഇരിക്കുന്നതിനാൽ ചർച്ച ചെയ്യാൻ നിയമസഭയിൽ അനുമതി നൽകാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതിയുടെ പരിഗണനയിലുള്ള കേസുകൾക്ക് മുമ്പും നിയമസഭയിൽ ചർച്ച ചെയ്യാൻ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്കെതിരായ ഈ മൊഴി നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല മുഖ്യമന്ത്രി തെറ്റ്കാരനെല്ലെങ്കിൽ അത് തെളിയിക്കാനുള്ള അവസാനം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങി പോയി.


ALSO READ: Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി


യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സ്വർണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ (Accused) സരിത്തിന്‍റെ മൊഴിയിലുളളത്. പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.


ALSO READ:  Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്


കോൺസുൽ ജനറൽ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നൽകി. 2017ൽ മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയിലാണ് ഡോളർ കടത്തിയതെന്നാണ് മൊഴി. ഡോള‍ർ കടത്തുകേസിൽ അന്തിമ റിപ്പോ‍ർട്ട് സമർപ്പിക്കുന്നതിന് മുൻപായാണ് പ്രതികൾക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചതെന്ന് സരിത്ത് പറഞ്ഞു.


ALSO READ: Dollor Smuggling Case : ചോദ്യം ചെയ്യാൻ വിളിപ്പിച്ച Unitac MD Santhosh Eappan നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു


വിദേശത്തേക്ക് കൊണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ശിവശങ്കറിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങിയെന്നാണ് സൂചന. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നുവെന്ന് സരിത്ത് പറയുന്നു. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ പണത്തിന്റെ കെട്ടുകളായിരുന്നുവെന്നാണ് സരിത്തിന്‍റെ മൊഴി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.