Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി

മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സരിത്തിന്‍റെ മൊഴിയിലുളളത്

Written by - Zee Malayalam News Desk | Last Updated : Aug 11, 2021, 02:59 PM IST
  • പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്
  • കോൺസുൽ ജനറൽ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നൽകി
  • 2017ൽ മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയിലാണ് ഡോളർ കടത്തിയതെന്നാണ് മൊഴി
  • ഡോള‍ർ കടത്തുകേസിൽ അന്തിമ റിപ്പോ‍ർട്ട് സമർപ്പിക്കുന്നതിന് മുൻപായാണ് പ്രതികൾക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയത്
Dollar smuggling case: മുഖ്യമന്ത്രിക്ക് കൈമാറാനായി പണം കൊണ്ടുപോയെന്ന് സരിത്തിന്റെ മൊഴി

കൊച്ചി: ഡോളർ കടത്ത് കേസിൽ (Dollar Smuggling Case) മുഖ്യമന്ത്രിക്കെതിരെ കസ്റ്റംസിന് ലഭിച്ച മൊഴി പുറത്ത്. യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് സ്വർണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ (Accused) സരിത്തിന്‍റെ മൊഴിയിലുളളത്.

പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്. കോൺസുൽ ജനറൽ സഹായിച്ചെന്ന് സ്വപ്ന സുരേഷും മൊഴി നൽകി. 2017ൽ മുഖ്യമന്ത്രി നടത്തിയ യുഎഇ യാത്രയിലാണ് ഡോളർ കടത്തിയതെന്നാണ് മൊഴി. ഡോള‍ർ കടത്തുകേസിൽ അന്തിമ റിപ്പോ‍ർട്ട് സമർപ്പിക്കുന്നതിന് മുൻപായാണ് പ്രതികൾക്ക് കസ്റ്റംസ് ഷോകോസ് നോട്ടീസ് നൽകിയത്.

ALSO READ: Dollar Smuggling Case: മുഖ്യമന്ത്രിക്ക് നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി,സ്പീക്കറും മറ്റ് മൂന്ന് മന്ത്രിമാർക്കും പങ്ക്

മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെയാണ് സ്വപ്ന സുരേഷ് തന്നെ വിളിച്ചതെന്ന് സരിത്ത് പറയുന്നു. വിദേശത്തേക്ക് കൊണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ശിവശങ്കറിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങിയെന്നാണ് സൂചന. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നുവെന്ന് സരിത്ത് പറയുന്നു. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ പണത്തിന്റെ കെട്ടുകളായിരുന്നുവെന്നാണ് സരിത്തിന്‍റെ മൊഴി. 

ഇക്കാര്യം അപ്പോൾത്തന്നെ താൻ സ്വപ്നയെ അറിയിച്ചു. സ്വപ്നയുടെ നി‍ർദേശ പ്രകാരം ഈ പാക്കറ്റ് അഡ്മിൻ അറ്റാഷേയെ ഏൽപ്പിച്ചു. അദ്ദേഹമാണ് കോൺസൽ ജനറലിന്‍റെ നി‍ർദേശപ്രകാരം ഈ പാക്കറ്റ് മുഖ്യമന്ത്രിക്ക് കൈമാറൻ യുഎഇയിലേക്ക് കൊണ്ടുപോയത്. ഈ പണം മുഖ്യമന്ത്രിക്ക് കൈമാറിയതായി സ്വപ്ന പിന്നീട് തന്നോട് പറഞ്ഞെന്നും സരിത്തിന്‍റെ മൊഴിയിലുണ്ട്. സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്‍റെ ഫ്ലാറ്റിൽപോയി പണമടങ്ങിയ ബാഗ് കൈപ്പറ്റിയത് സംബന്ധിച്ചു സരിത്തിന്‍റെ മൊഴിയിലുണ്ട്.  ഇക്കാര്യത്തിൽ സമാനമായ രീതിയിൽ സ്വപ്ന നൽകിയ മൊഴിയും നേരത്തെ പുറത്തുവന്നിരുന്നു.

ALSO READ: Dollor Smuggling Case : ചോദ്യം ചെയ്യാൻ വിളിപ്പിച്ച Unitac MD Santhosh Eappan നെ കസ്റ്റംസ് അറസ്റ്റ് ചെയ്തു

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിലാണ് ഇതുമായി ബന്ധപ്പെട്ട മൊഴികൾ ആദ്യം വന്നത്. ഇപ്പോൾ കസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് സരിത്തിന്റെ മൊഴികളായി വീണ്ടും രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് സാധൂകരിക്കുന്ന തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News