Kochi : വടക്കാഞ്ചേരി Life Mission Flat നിർമാണവുമായി ബന്ധപ്പെട്ടുള്ള  ഡോളർ കടത്ത് കേസിൽ കസ്റ്റംസ് Unitac MD Santhosh Eapan ന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യാനായി കസ്റ്റംസിന്റെ കൊച്ചിയിലെ ഓഫീസിൽ എത്തിയ സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ഛയം നി‌ർമിക്കുന്നത് സന്തോഷ് ഈപ്പന്റെ ഉടമസ്ഥതയിലുള്ള യൂണിടാക് കമ്പിനിയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ അഞ്ചാം പ്രതിയായ ഈപ്പൻ കേസിൽ മറ്റ് പ്രതികൾക്ക് Life Mission നിർമാണ കരാറിനായ കമ്മീഷൻ നൽകിയിരുന്നു. അത് ഡോളാക്കി മാറ്റിയത് ഈപ്പനാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഈപ്പനെ അറസ്റ്റ് ചെയ്തത്. എന്നാൽ എറണാകുളം സാമ്പത്തിക കാര്യങ്ങൾക്കുള്ള കോടതിയിൽ ഹാജരാക്കിയ ഈപ്പനെ കോടതി ജാമ്യം നൽകുകയും ചെയ്തു. 


ALSO READ : Dollar Smuggling Case: സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും


സ്വർണക്കടത്ത് കേസിന് (Gold Smuggling Case) അനുബന്ധമായ ഡോളർ കടത്തു കേസിൽ സമഗ്രമായ അന്വേഷണത്തിലേക്കാണ് കസ്റ്റംസ് ഇപ്പോൾ നീങ്ങുന്നത്.  ഈ കേസിൽ നേരത്തെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്ക‍ർ ഉൾപ്പെടെ കേസിലെ മറ്റ് നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിരുന്നു. പിന്നീട് ഇവർക്ക് ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നു. ഈ അടുത്തിടെയാണ് ഏകദേശം നൂറ് ദിവസത്തോളം ജയിലിൽ കഴിഞ്ഞിരുന്ന ശിവശങ്കറിന് ഈ കേസിലുൾപ്പടെ ഇഡിയുടെയും എൻഐഎയുടെയും കേസിൽ ജാമ്യം ലഭിക്കുന്നത്.  


ALSO READ : Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു


സ്വപ്ന, സരിത്ത്, യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥനായിരുന്നു ഈജിപ്റ്റ് സ്വദേശി എന്നിവരാണ് കേസിലെ ശിവശങ്കറിനെ (M Shivasankar) കൂടാതെ മറ്റ് പ്രതികൾ. നാലര കോടിയോളം രൂപയാണ് കമ്മീഷനായി നൽകിയതെന്നാണ് ഇ‍ഡിയും എൻഐഎയും കണ്ടെത്തിയിരിക്കുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.