Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ്  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.   

Written by - Zee Malayalam News Desk | Last Updated : Jan 27, 2021, 03:14 PM IST
  • വീഡിയോ കോൺഫറൻസ് വഴിയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.
  • യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ര്‍ ഖാ​ലി​ദ് വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് ക​സ്റ്റം​സി​ന്‍റെ ഈ ന​ട​പ​ടി.
  • ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് കസ്റ്റം​സ് വ്യക്തമാക്കുന്നുണ്ട്.
Dollar Smuggling Case: എം. ശിവശങ്കറിനെ റിമാൻഡ് ചെയ്തു

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ (Dollar Smuggling Case) എം. ശിവശങ്കറിനെ കോടതി റിമാൻഡ് ചെയ്തു.  കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒന്‍പതുവരെയാണ്  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്തത്.  കേസിൽ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് കോടതി അനുമതിയോടെ എം ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  

വീഡിയോ കോൺഫറൻസ് വഴിയാണ് ശിവശങ്കറിനെ (M.Shivashankar) കോടതിയിൽ ഹാജരാക്കിയത്.   യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ര്‍ ഖാ​ലി​ദ് വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ൽ (Dollar Smuggling Case)  ശിവശങ്കറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് ക​സ്റ്റം​സി​ന്‍റെ ഈ നി​ര്‍​ണാ​യ​ക ന​ട​പ​ടി.  ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് കസ്റ്റം​സ് വ്യക്തമാക്കുന്നുണ്ട്.  മാത്രമല്ല ഇക്കാര്യത്തിൽ ശി​വ​ശ​ങ്ക​റി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യിൽ വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ 15 കോടിയോളം രൂപ ശിവശങ്കറിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് ഡോളറായി കടത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. 

Also Read: Money Laundering Case: എം ശിവശങ്കറിന് കളപ്പണം വെളുപ്പിക്കൽ കേസിലും ജാമ്യം

ഇതിനിടയിൽ കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​ര്‍ (M.Shivashankar)  ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചിരുന്നു.  അത് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും.  കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസിലും കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും എം ശിവശങ്കറിന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് ഡോളര്‍ കടത്ത് കേസ് കോടതി ജാമ്യം നൽകിയില്ല.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News