കൊല്ലം: Dowry Harassment: യുവതിയേയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. സംഭവം നടന്നിരിക്കുന്നത് കൊല്ലം കൊട്ടിയത്താണ്. തഴുത്തല സ്വദേശിനി അതുല്യ, അഞ്ചു വയസ്സുകാരനായ മകൻ എന്നിവരെയാണ് ഭർത്താവിന്റെ അമ്മ പുറത്താക്കി ഗേറ്റ് പൂട്ടിയത്. വീടിനു പുറത്തായതോടെ അമ്മയും മകനും രാത്രി കഴിച്ചുകൂട്ടിയത് വീടിന്റെ സിറ്റൗട്ടിലായിരുന്നു.  സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയായാണ് ഈ നീക്കമെന്നാണ് അതുല്യ പറയുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വടക്കഞ്ചേരി ബസ് അപകടം; ഡ്രൈവർക്കെതിരെ കൂടുതൽ വകുപ്പുകൾ, ബസ് ഉടമക്കെതിരെയും കേസെടുക്കാൻ നിർദേശം


മാത്രമല്ല ഇക്കാര്യത്തിൽ പോലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പോലീസുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. മകനെ വിളിക്കാൻ പുറത്തിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് അതുല്യ പറയുന്നത്. ഒടുവിൽ അകത്തു കയറാൻ നിർവാഹമില്ലാതെ വന്നതോടെ പോലീസിനെ വിവരമറിയിക്കുകയും പോലീസ് കമ്മിഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. കൂടാതെ വനിതാ സെല്ലിലും ചിൽഡ്രൻസ് വെൽഫയറിലും അറിയിച്ചുവെന്നും അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ലയെന്നും അതുല്യ പറഞ്ഞു.


Also Read: മാനിനെ പിടിക്കാൻ കുതിച്ചുചാടി മുതല, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


 


ഒടുവിൽ ഒരു രക്ഷയുമില്ലാതായപ്പോൾ രാത്രി 11 മാണി കഴിഞ്ഞു   നാട്ടുകാരുടെ സഹായത്തോടെ മതിൽവഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നുവെന്നും. അവിടുത്തെ ലൈറ്റിട്ടപ്പോൾത്തന്നെ ഭർത്താവിന്റെ അമ്മ മെയിൻ സ്വിച്ച് ഓഫ് ചെയ്തുവെന്നും അതുല്യ വിശദീകരിച്ചു.  വിവാഹം കഴിച്ചു വന്നതു മുതൽ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നതെന്ന് വ്യക്തമാക്കിയ അതുല്യ സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നുവെന്നും. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരുന്നത്. അതുകൊണ്ട് അവർ ഇപ്പോൾ സ്വന്തം വീട്ടിലാണ് താമസമെന്നും അതുല്യ പറഞ്ഞു.


Also Read: Viral Video: മണ്ഡപത്തിൽ വധുവിന്റെ മുന്നിൽ വച്ച് വരനെ ചുംബിച്ച് അനിയത്തി..! വീഡിയോ വൈറൽ


തന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് ഈ വീടു വച്ചതെന്നു പറയുന്ന അതുല്യ അത് വിട്ടുതരാനുള്ള മടിയാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് തോന്നുന്നുവെന്നും പറഞ്ഞു.  തന്റെ മകന്റെ പഠനസമയം ആകുമ്പോഴേയ്ക്കും വീട് എഴുതിത്തന്ന് അവിടെ സ്ഥിരതാമസമാക്കിക്കോളാനാണ് വീടു പണിയുന്ന സമയത്ത് പറഞ്ഞതെന്നും അങ്ങനെയാണ് മോനെ ഇവിടെ അടുത്തുള്ള സ്കൂളിൽ ചേർത്ത് ഇവിടേക്ക് വന്നതെന്നും പക്ഷേ ഇവിടെ താമസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് വന്ന അന്നുമുതൽ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും.   ഇപ്പോൾ ഈ വീടും വസ്തവും മറ്റാരുടെയോ പേരിൽ എഴുതവച്ചിരിക്കുന്നുവെന്നാണ്  അറിയാൻ കഴിഞ്ഞതെന്നും അതുല്യ പറഞ്ഞു.  ഇതിനിടയിൽ വിഷയത്തിൽ ഇടപെടാത്തത് അതുല്യയുടെ ഭർതൃമാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതുകൊണ്ടാണെന്ന് പറഞ്ഞുകൊണ്ട് പോലീസ് രംഗത്തെത്തിയിരുന്നു. അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടതായി ഭർത്തൃമാതാവ് നേരത്തെ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിച്ച ഇവർ അവിടെ നിന്നും സംരക്ഷണം നേടുകയും ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.