Kochi : സ്ത്രീധന നിരോധന നിയമത്തിൽ (Dowry Prohibtion Act)  ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി സമർപ്പിച്ചു. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം (Dowry) കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവു എന്ന്  രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിലുണ്ട്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.


ALSO READ: Karippur gold smuggling case: മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം


കേരളത്തിൽ സ്ത്രീധന-ഗാർഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെൺകുട്ടികളുടെ ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിലാണ്  പൊതുതാൽപ്പര്യഹർജി. കൊല്ലത്ത്  സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്. 



ALSO READ: Vismaya Death Case : വിസ്മയ കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും


 


അതിനിടെ വിസ്മയ കേസിൽ എഫ്ഐആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. . തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാനെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 


ALSO READ: Vismaya Suicide Case: ഭർത്താവ് കിരൺ കസ്റ്റഡിയിൽ; പൊലീസ് ചോദ്യം ചെയ്യുന്നു


ഇതുകൂടാതെ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കിരൺ കുമാർ (Kiran Kumar) ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പ് നടന്ന ചില പ്രശ്നനങ്ങളുടെ പേരിലാണ് തന്റെ പേരിൽ കുറ്റം ചുമത്തുന്നതെന്ന് ഹർജിയിൽ കിരൺ പറഞ്ഞിട്ടുണ്ട്. ഹർജിയിൽ പരിഹാരം ഉണ്ടാകുന്നത് വരെ കേസിന്റെ അന്വേഷണവും സ്റ്റേ ചെയ്യണമെന്ന്നാണ് കിരൺ ആവശ്യപ്പെട്ടിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.